Categories: IndiaWorld

ഇനി മനുഷ്യ ശരീരത്തിലെ താപത്തിൽ നിന്നും മൊബൈൽ ഫോൺ ചാർജ് ചെയ്യാം…!

Published by

മനുഷ്യ ശരീരത്തിലെ താപം ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന സംവിധാനവുമായി ഐഐടി മണ്ടിയിലെ ഗവേഷകർ. ഒരു വ്യക്തിയുടെ സ്പർശനത്തിലൂടെ മാത്രമാകും ഉപകരണം ചാർജ്ജ് ചെയ്യാനാകുക. കൂടാതെ ഏത് ഇലക്ട്രോണിക് ഗാഡ്‌ജെറ്റും ഇതിലൂടെ ചാർജ്ജ് ചെയ്യാനാകും.

മനുഷ്യ ശരീരത്തിൽ നിന്നും പുറന്തള്ളുന്ന താപത്തെ കാര്യക്ഷമമായി ഉപയോഗിച്ച് വൈദ്യുതി സൃഷ്ടിക്കുന്ന വസ്തുവിനാണ് ഐഐടി മണ്ടിയിലെ ഗവേഷകർ രൂപം നൽകിയിരിക്കുന്നത്. പുനരുപയോഗ ഊർജ്ജ മേഖലയ്‌ക്ക് ഇതൊരു നായിക കല്ലാകുമെന്നാണ് വിലയിരുത്തൽ. തെർമോ ന്യൂക്ലിയർ മെറ്റീരിയലിനെക്കുറിച്ച് കഴിഞ്ഞ വർഷം തന്നെ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനം നടത്തിയിരുന്നു. തുടർന്ന് ജർമ്മനി ശാസ്ത്ര ജേണലിൽ ഇത് പ്രസിദ്ധീകരിച്ചു.

ഐഐടി മണ്ടിയിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ സയൻസിലെ അസോസിയേറ്റ് പ്രഫസർ ഡോ. അജയ് സോണിയാണ് ഇതിന് നേതൃത്വം നൽകിയത്. തെർമോ ഇലക്ട്രിക് ജനറേറ്റർ ഏത് വിധത്തിൽ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുന്നതിന്റെ പോസ്റ്റ് അദ്ദേഹം പങ്കുവെച്ചിരുന്നു. പഠനമനുസരിച്ച് മനുഷ്യ സ്പർശനത്തിലൂടെ മാത്രമാകും ഉപകരണം ചെയ്യാനാകുക. സിൽവർ ടെല്ലൂറൈഡ് നാനോവയറിൽ നിന്നാണ് തെർമോ ഇലക്ട്രിക് മൊഡ്യൂൾ സൃഷ്ടിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by