കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കോട്ടയം സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (എം). കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചു.
പാര്‍ട്ടി നേതൃയോഗങ്ങള്‍ക്ക് ശേഷമാണ് ജോസ് കെ മാണി തോമസ് ചാഴികാടന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും ജോസ് കെ മാണി വാര്‍ത്ത സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
1991ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബാബു ചാഴിക്കാടന്‍ പ്രചാരണത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചതിനെ തുടര്‍ന്ന് സഹോദരന്‍ തോമസ് ചാഴിക്കാടനെ കെ എം മാണിയാണ് രാഷ്‌ട്രീയത്തിലിറക്കിയത്. 1991,1996,2001,2006 തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി നിയമസഭയിലെത്തി.2011ലും 2016 ലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. 2019ലെ പാര്‍ലമെന്റെ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ വിജയിച്ചു.
തോമസ് ചാഴിക്കാടന്‍ നിലവില്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: