ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി വിധി പറയാനായി കര്‍ണാടക ഹൈക്കോടതി മാറ്റി. വിധി പറയും വരെ കടുത്ത നടപടികള്‍ പാടില്ലെന്ന് എസ്എഫ്ഐഒയ്ക്ക് കോടതി നിര്‍ദേശം നല്കി.
എസ്എഫ്ഐഒ ആവശ്യപ്പെട്ട രേഖകള്‍ കൊടുക്കണമെന്ന് എക്സാലോജികിനോട് കോടതി നിര്‍ദ്ദേശിച്ചു.ഒന്നര മണിക്കൂറോളം കോടതിയില്‍ വാദം പ്രതിവാദം നടന്നു. സി എം ആര് എല്ലും എക്സാലോജിക്കുമായുളള ഇടപാടുകള്‍ ഗൗരവ സ്വഭാവത്തിലുളളതാണെന്ന് എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞു.
അതേസമയം, വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആവര്‍ത്തിച്ചു. എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോണ്‍ ജോര്‍ജ്ജിന്റെ നടപടി കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ഗോവിന്ദന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: