ന്യൂദല്‍ഹി: എഐയുടെ കാര്യത്തില്‍ ഇന്ത്യയിലെ സര്‍ക്കാരിന് എല്ലായ്പ്പോഴും പ്രബുദ്ധമായ വീക്ഷണമുണ്ടെന്ന് താന്‍ കരുതുന്നുവെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. അതുകൊണ്ടുതന്നെ രണ്ടുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭാരതത്തിന് എഐ സങ്കേതികവിദ്യയുടെ കാര്യത്തില്‍ ലോകത്തെ നയിക്കാനകും.
ഇന്ന് ഭാരതം ഡിജിറ്റല്‍ പബ്ലിക് ഗുഡ്സ് ഉപയോഗിച്ച് ഒരു അര്‍ത്ഥത്തില്‍ ലോകത്തിന് മാതൃകയാണ്. ദേശീയ മാധ്യമത്തിനു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് രാജ്യത്തിന്റെ എഐ മേഖലയിലെ വളര്‍ച്ചയെ കുറിച്ച് അദേഹം സംസാരിച്ചത്. എഐ വിഷയമാകുമ്പോള്‍ ഭാരത സര്‍ക്കാര്‍ ശ്രദ്ധിക്കുന്ന രണ്ടു കാര്യങ്ങളെ കുറിച്ച് ഞാന്‍ ബോധവാനാണ്.
ഒന്ന് ഈ സാങ്കേതികവിദ്യയെല്ലാം ആത്യന്തികമായി ഇന്ത്യന്‍ പൗരന് എങ്ങനെ പ്രയോജനം ചെയ്യും എന്നും. രണ്ട് ഇതിന്റെ സുരക്ഷിതത്ത്വത്തെ കുറിച്ചുമാണ്. ഇതു രണ്ടും തന്നെയാണ് എഐ സങ്കേതികവിദ്യയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും.
ഇത് മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ ഞങ്ങളെപ്പോലുള്ള സ്വകാര്യ മേഖല പങ്കാളികളുമായി സമ്പന്നമായ സംഭാഷണം തുടരേണ്ടത് പ്രധാനമാണ്. തുടര്‍ന്ന് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും കൊണ്ടുവരാന്‍ കഴിയും. കാരണം ആത്യന്തികമായി നിയന്ത്രണങ്ങള്‍ അനിവാര്യമാണ്.
ഭക്ഷണം, വാഹനം, സാമ്പത്തികം എന്നിവയില്‍ നിയന്ത്രണങ്ങളുണ്ട്. സാങ്കേതികവിദ്യയില്‍, പ്രത്യേകിച്ച് ആരോഗ്യ, ധനകാര്യ മേഖലകളില്‍ പ്രയോഗിക്കുന്ന സാങ്കേതികവിദ്യയില്‍ ഇത്തരം നിയന്ത്രണങ്ങളുടെ ആവശ്യഗത മാറ്റി നിറത്താനാക്കില്ലെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: