ന്യൂദല്‍ഹി: ഭാരതം ശക്തമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ഡിജിറ്റല്‍ പരിസ്ഥിയാണെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല. ആധാര്‍ പോലുള്ള ഡിജിറ്റല്‍ പബ്ലിക് പ്രോഡക്ടുകളും ‘ഭാഷിണി’ പോലുള്ള എഐ രീതികളും കൊണ്ട് രാജ്യം ലോകത്തെ നയിക്കുകയാണെന്നും അദേഹം പറഞ്ഞു.
ഞാന്‍ ഭാരതത്തിന്റെ ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തനം ശ്രദ്ധിക്കുന്ന വ്യക്തിയാണ്. ഭാരതത്തിലെ ജനം, വ്യവസായങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ എങ്ങനെയാണ് സാങ്കേതിക വിദ്യയിലേക്ക് അടുക്കുന്നതെന്നും അതിലൂടെ രാജ്യം എവിടെ എത്തിനില്‍ക്കുന്നുവെന്നും മനസ്സിലാക്കേണ്ടതാണ്. രാജ്യം എങ്ങനെ സാങ്കേതികവിദ്യയെ സ്വീകരിക്കുന്നു എന്നതിനു ഉദാഹരണമാണ് കമ്പ്യൂട്ടര്‍ യുഗത്തില്‍ നിന്ന് എഐയിലേക്ക് എത്തുമ്പോളുള്ള വ്യത്യാസം.
ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് കമ്പനിയുടെ കമ്പ്യൂട്ടറുകള്‍ ചെറിയ വിജയം മാത്രമാണ് നേടിയത്. എന്നാല്‍ വെബിന് വലിയ ലഭിച്ച സ്വീകാര്യത വലുതായിരുന്നു, മൊബൈലും ക്ലൗഡും ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ എഐ ഇതിലും വലുതാകുമെന്ന് ഞാന്‍ കരുതുന്നുവെന്നും നാദെല്ല പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എഐ അടിസ്ഥാനപ്പെടുത്തിയുള്ള എഞ്ചിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തില്‍ ഇന്ത്യന്‍ ഡെവലപ്പര്‍ ഇക്കോസിസ്റ്റത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദേഹം.
ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് പ്രോഡക്ടുകള്‍ (ആധാര്‍, യുപിഐ പോലുള്ളവ) ഇപ്പോള്‍ ഭാഷിണി (എഐയില്‍ പ്രവര്‍ത്തിക്കുന്ന ഭാഷാ വിവര്‍ത്തന സംവിധാനം), ജുഗല്‍ബന്ദി (ബഹുഭാഷാ ചാറ്റ്ബോട്ട്) അനുവദിക്കുന്നതിനായി എഐ സ്റ്റാക്കിന്റെ അടിസ്ഥാനത്തില്‍ മൈക്രോസോഫ്റ്റ് കൊണ്ടുവരുന്ന ചില നൂതനതകള്ക്കൊപ്പം ചേര്‍ത്തിരിക്കുന്നു എന്നതാണ് സവിശേഷമായത്. ഇത് കൃത്യസമയത്ത് എഐ ട്യൂട്ടര്‍മാരെ വിളിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കും.
അത് ഞാന്‍ പോലും ചിന്തിച്ചിട്ടില്ലത്ത ഒരു അവിശ്വസനീയമായ പുതുമയാണ്. ഇന്ത്യന്‍ സോഫ്റ്റ്വെയര് ഡെവലപ്പര്‍മാര്‍, ഇന്ത്യന്‍ ഉപയോക്താക്കള്‍, എന്‍ജിഒകള്‍, ഇവയെല്ലാം സവിശേഷമായ രീതികളില്‍ ഒന്നിച്ചു ചേര്‍ക്കാന്‍ ഒരുമിച്ചു വരുന്നു എന്നതാണ് വസ്തുത. ബിസിനസ്സുകളുടെ കാര്യവും സമാനമാണെന്നും മൈക്രോസോഫ്റ്റ് സിഇഒ പറഞ്ഞു.
എയര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ടാറ്റക്ക് അതിമോഹമായ ലക്ഷ്യമുണ്ട്, എയര്‍ ഇന്ത്യ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതാണ് അത്. ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യം നല്‍കുക എന്നതാണ് അവരുടെ ലക്ഷ്യം. എന്താണ് എഐയുടെ ഉല്‍പ്പന്നമെന്ന് മൈക്രോസോഫ്റ്റില്‍ ആരോ എന്നോട് ചോദിച്ചു, ഞാന്‍ അപ്പോള്‍ പറഞ്ഞത് എല്ലാം എഐയുടെ ഭാഗമാണ് എന്നാണ്. എഐ സ്പര്‍ശിക്കാത്ത ഒരു മേഖലയും ഇന്നില്ല. ഇത് ആവേശകരമായ സമയമാണെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: