Categories: World

ഒമാനില്‍ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്, സ്‌കൂളുകള്‍ക്ക് അവധി

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികൃതര്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്

Published by

മസ്‌കത്ത് : ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്ന് കനത്ത മഴ ഉണ്ടാകുമെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ മഴ തുടരും. മസ്‌കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശര്‍ഖിയ, തെക്ക്-വടക്ക് ബാത്തിന, അല്‍ വുസ്ത ഗവര്‍ണറേറ്റുകളിലാകും കൂടുതല്‍ മഴ പെയ്യുക.

പുലര്‍ച്ചെ മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്. മുസന്ദമിലെ പടിഞ്ഞാറന്‍ തീരങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഒമാനിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും ഞായറാഴ്ച ഉച്ചക്ക് ശേഷവും തിങ്കളാഴ്ചയും അവധി നല്‍കി. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികൃതര്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. സ

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by