Categories: India

ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴു: ക്ഷമ ചോദിച്ച് കാഡ്ബറിസ്

പോസ്റ്റ് വൈറലായതിന് പിന്നാലെ കാഡ്ബറി അധികാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പലരും കമന്റിട്ടു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹൈദരാബാദ് : ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കാഡ്ബറിസ് കമ്പനി. ഹൈദരാബാദ് സ്വദേശി വാങ്ങിയ ഡയറി മില്‍ക്കിലാണ് പുഴുവിനെ കണ്ടത്.

ഹൈദരാബാദിലെ അമീര്‍പേട്ട് മെട്രോ സ്റ്റേഷനിലെ രത്നദീപ് റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് വാങ്ങിയ കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിലാണ് ഇഴയുന്ന ജീവനുള്ള പുഴു ഉണ്ടായിരുന്നത്. ഇതിന്റെ വീഡിയോയും യുവാവ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു.

‘രത്നദീപ് മെട്രോ അമീര്‍പേട്ടില്‍ നിന്ന് വാങ്ങിയ കാഡ്ബറി ചോക്ലേറ്റില്‍ ഇഴയുന്ന പുഴുവിനെ കണ്ടെത്തി. കാലഹരണപ്പെടാന്‍ പോകുന്ന സാധനങ്ങളുടെ ഗുണനിലവാര പരിശോധനയുണ്ടോ? പൊതുജനാരോഗ്യ അപകടങ്ങള്‍ക്ക് ഉത്തരവാദി ആരാണ് ? എന്ന അടികുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവെച്ചത്.

പോസ്റ്റ് വൈറലായതിന് പിന്നാലെ കാഡ്ബറി അധികാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പലരും കമന്റിട്ടു.ഇതോടെയാണ് കാഡ്ബറി കമ്പനി ഡയറി മില്‍ക്ക് വാങ്ങിയതിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ യുവാവിനോട് ആവശ്യപ്പെട്ടു. യുവാവിന് സംഭവിച്ച ദുരനുഭവത്തിന് ക്ഷമാപണം നടത്തുകയായിരുന്നു.

Recent Posts