ന്യൂദല്‍ഹി: മഹാരാഷ്ട്ര വനം വകുപ്പിലെ മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍. വാസുദേവനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് അംഗമായി നിയമിച്ച് വിജ്ഞാപനം ഇറക്കി.
കേന്ദ്രസര്‍ക്കാരിന്റേതാണ് ഈ ഉത്തരവ്. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയമാണ് ഈ ഉത്തരവിറക്കിയത്. നാല് വര്‍ഷത്തേക്കാണ് നിയമനം. വാസുദേവന്‍ വടകര സ്വദേശിയാണ്. മത്സ്യഫെഡ്, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് എംഡിയായിട്ടുണ്ട്. വിരമിച്ച ശേഷം ഐക്യരാഷ്ട്രസഭയുടെ ഭാഗമായി ദല്‍ഹിയില്‍ കാലാവസ്ഥാ വ്യതിയാന പദ്ധതിയില്‍ പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: