ന്യൂദല്‍ഹി: യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള ഷെങ്കന്‍ വിസയുടെ ഫീസില്‍ 12 ശതമാനം വര്‍ധന. യൂറോപ്യന്‍ യൂണിയന് കമ്മീഷനാണ് നിരക്ക് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍ വരും.
ഷെങ്കന്‍ വിസയുടെ അടിസ്ഥാന ഫീസ് 80 യൂറോയില്‍ നിന്നും 90 യൂറോ ആക്കി വര്‍ധിപ്പിച്ചു. 90 ദിവസത്തെ കാലാവധിയാണ് ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത്. ഷെങ്കന്‍ വിസയുടെ കാലാവധി നീട്ടുന്നതിനുള്ള ഫീസ് 30 യൂറോ ആയിരിക്കും. ഒരു ഷെങ്കന്‍ വിസയെടുത്താല്‍ ജര്‍മ്മനി, ആസ്ത്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്ക്, എസ്തോണിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ഗ്രീസ്, ഹംഗറി, ഐസ് ലാന്റ്, ഇറ്റലി, ലാത് വിയ, ലിത്വാനിയ, ലക്സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്റ്സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലോവാക്യ, സ്പെയിന്, സ്വീഡന്, സ്വിറ്റ്സാര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ പോകാം.
യുഎസിലേക്കുള്ള വിസ 172 ഡോളര്‍ ആയിരിക്കേ ഷെങ്കന്‍ വിസയുടെ 90 യൂറോ എന്ന ഫീസ് നിരക്ക് അധികമല്ലെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: