പി രാജന്
ജിഹാദി ചിന്തയുളള ഇസ്ലാമിസ്റ്റുകളുടെ പിന്തുണ കിട്ടാനായി ചില സഖാക്കള്‍ ബുദ്ധ ക്ഷേത്രങ്ങള്‍ ഹിന്ദു ബ്രാഹ്മണര്‍ മടക്കിക്കൊടുക്കണമെന്നു വാദിക്കുന്നുണ്ട്.. ബുദ്ധമതക്കാര്‍ അല്ലാ അങ്ങനെ വാദിക്കുന്നത്. അവര്‍ക്കു വേണ്ടി അങ്ങനെ വാദിക്കുന്നത് ജിഹാദി മനസ്സുള്ള ഇസ്ലാമിസ്റ്റുകളും അവരുടെ മാപ്പുസാക്ഷികള്‍ ആയ കമ്യൂണിസ്റ്റ്കളുമുള്പ്പെട്ട ബുദ്ദൂസുകള്‍ ആണ്.
ഇന്ത്യയില്‍ ബുദ്ധമതക്കാരുടെ ആരാധനാലയങ്ങള്‍ ബലം പ്രയോഗിച്ച് ബ്രാഹമണര്‍ പിടിച്ചെടുത്ത ചരിത്രമില്ല. തങ്ങളെപ്പോലെ തന്നെ ചിന്താസ്വാതന്ത്ര്യം നിഷേധിച്ചവരാണ് ബ്രാഹ്മണരും എന്ന് വരുത്താന്‍ ഇല്ലാത്ത ചരിത്രം ഉണ്ടാക്കുകയാണ് ഈ ബുദ്ദൂസുകള്‍.
അറബിയയില്‍ എങ്ങാണ്ടോ ഏതോ കാലത്ത് ജനിച്ച പ്രവാചകനിലുംഅദ്ദേഹത്തിന്റെ അരുളപ്പാടുകളിലും വിശ്വസിക്കാത്തവരെല്ലാം നിത്യനരകത്തില്‍ കിടക്കേണ്ടി വരുമെ ന്ന വിശ്വാസ ശാഠ്യം മതപരിവര്ത്തനവാദികളേയും കൊ ളോണിയല്‍ വാഴ്ചയുടെ ഭക്തരേയും വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ വാഴ്ത്തുന്ന യുക്തിബോധത്തിനും മനസ്സാക്ഷിക്കും നിരക്കാത്തതാണ് ഇക്കൂട്ടരുടെ വിശ്വാസ ശാഠ്യം എന്നത് അവരെ പരിഭ്രമിപ്പിക്കുന്നു.
ഇതിനും പുറമെ മോഡി ഭരണത്തില്‍ അയോദ്ധ്യയില്‍ നടന്ന രാമക്ഷേത്രനിര്‍മ്മാണം സാംസ്ക്കാരിക ദേശീയതയെ ശക്തിപ്പെടുത്തുന്നുണ്ടെന്ന ഭയവും വിശ്വാസ ശാഠ്യക്കാരില് ആശങ്ക യുണ്ടാക്കുന്നു. തങ്ങളുടെ ശാഠ്യം പൗരാവകാശത്തിന്റെ ലംഘനമാണെന്ന് ആരും പറയരുതെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. പക്ഷെ ശീനോട് ശാഠ്യം എന്നത് അനിവാര്യമായ പ്രത്യാഘാതമാണ്. അറേബിയയില്‍ എവി ടേയോ എപ്പോഴോ ജനിച്ച പ്രവാചകന്മാരെപ്പറ്റി അറിയും മുമ്പേ തന്നെ ജനിച്ച് ജീവിച്ച് മരിച്ച കോടാനുകോടിയാളുകളെ നിത്യനരകത്തിലേക്കു തള്ളിവിടുന്ന വിശ്വാസ ശാഠ്യം മനസ്സാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ലല്ലോ.
ഭരണഘടനയില്‍ തന്നെ ഹിന്ദു എന്ന പദത്തില്‍ ബുദ്ധരും ജൈനരും ശിഖരും ഉള്‍പ്പെടും എന്ന നിര്‍വ്വചിച്ചിട്ടുണ്ട്. അന്നൊന്നും ഉണ്ടാകാത്തയാരോപണം ഇപ്പോള്‍ കേള്‍ക്കുന്നത് ബുദ്ദൂസുകളുടെ പടുതിരികത്തുന്ന ശബ്ദമാണ്. വിദേശത്ത് നിന്ന് ഭാരത വിരുദ്ധരുടെ പണം വരവ് കുറയുമ്പോള്‍ പടുതിരി കത്തിത്തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: