Categories: India

ജമ്മുകശ്മീരിലെ ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് വിവരം നൽകിയാൽ അഞ്ച് ലക്ഷം രൂപ പാരിതോഷികം

Published by

ശ്രീനഗർ: ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുള്ളവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച് കശ്മീർ ബോർഡർ പോലീസ്. വിവരം കൈമാറുന്നവർക്ക് ഒരു ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ പരിതോഷികമായി നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിരോധിത ലഹരി വസ്തുക്കൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ കടത്തുന്നതിനും രാജ്യത്തേക്ക് തീവ്രവാദികൾ നുഴഞ്ഞ് കയറുന്നതിനും ഉപയോഗിക്കുന്ന ട്രാൻസ് ബോർഡർ ടണൽ കാണിച്ച് നൽകുന്നവർക്കും അഞ്ച് ലക്ഷം പാരിതോഷികമായി ലഭിക്കും. മയക്കുമരുന്ന് കടത്തിന് വേണ്ടി ഉപയോഗിക്കുന്ന ഡ്രോണുകൾ, അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്നുമുള്ള ആയുധക്കടത്ത് നടത്തുന്നവർ എന്നിവരെ കുറിച്ചുള്ള വിവരം പങ്കുവയ്‌ക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ വരെ പാരിതോഷികമായി ലഭിക്കും.

വിഘടനവാദികളെയും തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയും കുറിച്ചുള്ള വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപയും ലഭിക്കും. പള്ളികൾ, മദ്രസകൾ, സ്‌കൂൾ, കോളേജ് എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ചും ആയുധങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നവരെക്കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം രൂപയും പാരിതോഷികമായി ലഭിക്കുന്നതായിരിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by