ലാഹോര്‍: പാകിസ്ഥാന് പൊതുതെരഞ്ഞെടുപ്പില്‍ ഇതുവരെ പുറത്തുവന്ന ഫലങ്ങളനുസരിച്ച് ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവകാശപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ തികഞ്ഞ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്. പാക് പട്ടാളം തീരുമാനിക്കുന്നതുപോലെ മാത്രമെ സര്‍ക്കാര്‍ രൂപീകരണം നടക്കുകയുള്ളുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.
265 അംഗ ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷത്തിന് 133 സീറ്റുകള്‍ വേണം. ഒട്ടും പ്രതീക്ഷിക്കാതെ ഇമ്രാന്റെ പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രര്‍ 100 സീറ്റ് നേടിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഇമ്രാന് ഖാന് ഇപ്പോള്‍ ജയിലിലാണ്. നവാസ് ഷെരീഫിന്റെ പിഎംഎല്‍- എന്‍ പാര്‍ട്ടിക്ക് 69 ഉം പിപിപിക്ക് 52 സീറ്റുകളുമാണുള്ളത്. 70 റിസര്‍വ് സീറ്റുകള്‍ വനിതകള്‍ക്കും അമുസ്ലിങ്ങള്‍ക്കും സംവരണം ചെയ്തിട്ടുള്ളതാണ്. ഷെഹബാസ് ഷെരീഫും ബിലാവല്‍ ഭൂട്ടോയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം നടത്തുന്നുണ്ട്. പിഎംഎല്‍- എന്‍ പ്രസിഡന്റ് ഷെഹബാസ് ഷെരീഫ് പിപിപി ചെയര്മാന് ബിലാവല്‍ ഭൂട്ടോയുമായും മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായും ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ എല്ലാവരുടെയും കണ്ണുകള്‍ ഇമ്രാന് ഖാന്റെ പാര്‍ട്ടിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: