കുറച്ചു കാലമായി നടൻ ഭീമൻ രഘു വാർത്താ തലക്കെട്ടുകളുടെ ഇഷ്‌ടതാരമാണ്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ വിശ്വാസങ്ങളും, പൊതു പരിപാടിയിലെ സ്വഭാവവും സോഷ്യൽ മീഡിയയിൽ ദിവസങ്ങളോളം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ബിജെപിയിൽ വന്നതും പോയതും സിപിഎമ്മിൽ ചേർന്നതും എ കെ ജി സെന്ററിന്റെ മുന്നിൽ വിപ്ലവ ഗാനം പാടിയതും ചലച്ചിത്ര അവാർഡ് ചടങ്ങിൽ സദസിൽ ഒരു നിൽപ് നിന്നതും എല്ലാം വാർത്തയായി.
ഇതാ വീണ്ടും രഘു. ഒരു ഡയലോഗ് അടിച്ചപ്പോൾ സംഭവിച്ച നാക്കുപിഴയാണ് രഘുവിനെ എയറിലാക്കിയത്. ‘നരസിംഹം’ സിനിമയിലെ ഡയലോഗ് അവതരിപ്പിക്കുന്ന ഭീമൻ രഘുവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.
ഭീമൻ രഘു അസഭ്യവാക്ക് പറഞ്ഞു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. നരസിഹം സിനിമയിലെ ‘വരണം വരണം ഇന്ദുചൂഡൻ’ എന്ന് തുടങ്ങുന്ന എന്ന് തുടങ്ങുന്ന ഡയലോഗാണ് ഭീമൻ രഘു പറഞ്ഞത്. ഡയലോഗിലെ പാലക്കാട് വിക്‌ടോറിയ കോളേജ് മുതൽ’ എന്ന ഭാഗം കഴിഞ്ഞ വന്ന ഒരു വാക്കിൽ ഒരു ‘റി’ അറിയാതെ കടന്നുകയറി. വീഡിയോ വൈറലായി മാറാൻ അധിക സമയം വേണ്ടിവന്നില്ല. അസഭ്യം പറഞ്ഞതല്ല എന്ന് ഭീമൻ രഘു വിശദീകരണം നൽകി.
‘സിനിമയിൽ ആ വാക്ക് പകുതിയേ പറയുന്നുള്ളു.ഡയലോഗ് പറഞ്ഞു വന്നപ്പോൾ ആ മുഴുവൻ വാക്ക് വായിൽ നിന്നു വീണുപോയി. അത് ആരോ വീഡിയോ പിടിച്ച് അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ഇട്ടു. അത് പറയണം എന്ന് ഉദ്ദേശിച്ച് പറഞ്ഞതല്ല. പക്ഷേ ഡയലോഗ് മുഴുവൻ സ്പീഡിൽ പറഞ്ഞു വന്നപ്പോ ഒരു ‘റി’ കൂടി അതിൽ കയറിക്കൂടി. അതൊരു നാക്കുപിഴ ആയി കണ്ടാൽ മതി. അത് പറയാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല,’ ഭീമൻ രഘു
പ്രതികരിക്കാൻ ഇവിടെ എഴുതുക: