മലപ്പുറത്ത് മനുഷ്യാവകാശപ്രവര്‍ത്തകന്‍ സി.പി. റഷീദിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. സി.പി. റഷീദിന്റെ പാണ്ടിക്കാട്ടുള്ള വീട്ടിലാണ് റെയ്ഡ് നടന്നത്. തെലുങ്കാനയില്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎകേസിലാണ് ഇഡി റഷീദിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിലാണ് റെയ്ഡ്. മാവോയിസ്റ്റ് ബന്ധമുള്ള മറ്റു ചിലരുടെ വീട്ടില്‍ കൂടി റെയ്ഡ് നടന്നു. സിപി റഷീദിന്റെ മൊബൈല്‍ ഫോണും ചില ലഘുലേഖകളും പിടിച്ചെടുത്തു. മലപ്പുറത്ത് മാത്രമല്ല, പാലക്കാട്ടും റെയ്ഡ് നടത്തി. സി.പി. റഷീദിന്റെ സഹോദരന് സി.പി. ഇസ്മായിലിന്റെ പാലക്കാട്ടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി.
എന്‍ഐഎയുടെ ഹൈദരാബാദ് യൂണിറ്റില്‍ നിന്നുള്ളവരാണ് റെയ്ഡ് നടത്തിയത്. പാലക്കാട് യാക്കരയിലെ ഒരു കോംപ്ലക്സിലും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: