മുംബയ് : ജയ് ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കുന്നതില്‍ തെറ്റൊന്നും താന്‍ കാണുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മൊഹമ്മദ് ഷമി.ജയ് ശ്രീറാം അല്ലെങ്കില്‍ അല്ലാഹു അക്ബര്‍ എന്ന് ആയിരം വട്ടം പറഞ്ഞാലും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് കരുതുന്നില്ലെന്ന് താരം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷമി ഇങ്ങനെ പറഞ്ഞത്.
”എല്ലാ മതത്തിലും, മറ്റ് മതത്തില്‍ നിന്നുള്ള വ്യക്തിയെ ഇഷ്ടപ്പെടാത്ത കുറച്ച് ആളുകള്‍ കാണും. ഞാനത് കാര്യമാക്കുന്നില്ല – മൊഹമ്മദ് ഷമി പറഞ്ഞു.
മുമ്പ് ലോകകപ്പില്‍ അഞ്ച് വിക്കറ്റെടുത്ത മൊഹമ്മദ് ഷമി ഗ്രൗണ്ടില്‍ നിസ്‌കരിക്കാന്‍ തയാറായിട്ട് പെട്ടെന്ന് പിന്‍വാങ്ങിയെന്നും ഇന്ത്യയില്‍ അത് പ്രശ്‌നമാകുമെന്ന് കരുതിയാണ് പിന്‍വാങ്ങിയതെന്നും പാകിസ്ഥാന്‍ കാണികള്‍ ട്രോളിയിരുന്നു. ഇതും ഷമി ചൂണ്ടിക്കാട്ടി. തനിക്ക് നിസ്‌കരിക്കണമെങ്കില്‍ താന്‍ അത് ചെയ്യും. ആരും തടയില്ല. ആരെയും പേടിയില്ല.
ഞാനൊരു മുസ്ലീമാണ്. അതില്‍ അഭിമാനമുണ്ട്. അഭിമാനിയായ ഇന്ത്യാക്കാരനുമാണ് ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം രാജ്യത്തിനാണ് പ്രാധാന്യം. ഞാന്‍ സന്തോഷത്തോടെ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നു. സാമൂഹ്യ മാധ്യമത്തില്‍ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്നവരെ ഞാന്‍ ഗൗനിക്കുന്നില്ല- മൊഹമ്മദ് ഷമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: