ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി ശനിയാഴ്ച തമിഴ്‌നാട്ടിലെ 27 സ്ഥലങ്ങളിൽ തിരച്ചിൽ ആരംഭിച്ചു. സിറിയൻ ഭീകര സംഘടനയായ ഐസിസ് നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2022 ഒക്ടോബറിൽ ഐഇഡി ഘടിപ്പിച്ച വാഹനം ചാവേർ ഉൾപ്പെട പൊട്ടിത്തെറിക്കുകയായിരുന്നു.
ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, തിരുനെൽവേലി, കോയമ്പത്തൂർ ജില്ലകളിലും ഐസിസുമായോ അവരുടെ അനുഭാവികളുമായോ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് നടക്കുന്നുണ്ടെന്ന് ഏജൻസിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. മണിക്കൂറുകൾക്കുള്ളിൽ തിരച്ചിൽ ആരംഭിച്ചതായും കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഇവർ സൂചിപ്പിച്ചു.
ചാവേർ ബോംബർ ആണെന്ന് എൻ ഐഎ വ്യക്തമാക്കുന്ന ജമേഷ മുബീൻ എന്ന പ്രധാന പ്രതിയാണ് അന്ന് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തിരുന്നു.
സ്ഫോടനം കോയമ്പത്തൂർ നഗരത്തിലെ ഉക്കടം പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് എൻഐഎയ്‌ക്ക് കൈമാറുകയും 2022 ഒക്ടോബർ 27 ന് ഔദ്യോഗികമായി വീണ്ടും കേസ് എൻഐഎ രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂർ സ്വദേശി തഹനാസീർ എന്നയാളാണ് പിടിയിലായത്.
ഒക്‌ടോബർ 23ന് കോയമ്പത്തൂരിലെ ഉക്കടം ഈശ്വരൻ കോവിൽ സ്ട്രീറ്റിലുള്ള പുരാതന അരുൾമിഗു കോട്ടായി സംഗമേശ്വരർ ക്ഷേത്രത്തിന് മുന്നിൽ ഭീകരാക്രമണം നടത്താൻ ജമേഷാ മുബീനും മുഹമ്മദ് തൗഫീഖും ചേർന്ന് ഗൂഢാലോചന നടത്തിയതായി എൻഐഎ പിന്നീട് മനസിലാക്കി. തഹനാസീറും മുഹമ്മദ് തൗഫീഖും തമ്മിൽ അടുത്ത ബന്ധമുള്ള ജമേഷ മുബീനാണ് ഐഇഡി ഘടിപ്പിച്ച വാഹനം ഓടിച്ചിരുന്നത്.
മരിച്ച പ്രതിയായ ജമേഷ തീവ്രവാദ സംഘടനയായ ഐസിസ് പ്രത്യയശാസ്ത്രത്തിൽ ആഴത്തിൽ പ്രചോദിതനായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക