റായ്പുർ: തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികമുള്ള ഒരാൾ ഉൾപ്പെടെ മൂന്ന് നക്‌സലൈറ്റുകൾ കീഴടങ്ങിയതായി ഛത്തിസ്ഗഡ് പോലീസ് അറിയിച്ചു. നിരവധി അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട മൂവരും സിപിഐ(മാവോയിസ്റ്റ്) ആശയങ്ങളിലുള്ള നിരാശ മൂലമാണ് കീഴടങ്ങുന്നതെന്ന് പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സരിതാ ഓയം (20), ഇവരുടെ ഭർത്താവ് സുക്ക എന്ന കാർത്തിക് (25), മദ്ദേഡ് ഏരിയാ കമ്മിറ്റി അംഗം സോമരു എന്ന സിനു (47) എന്നിവരാണ് വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ബിജാപൂരിൽ കീഴടങ്ങിയതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
2014ൽ മുർക്കിനാറിലെ സുരക്ഷാ സേനയുടെ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിൽ സിനുവിന് പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സുക്കയും ഭാര്യയും ജഗർഗുണ്ട ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള സിൽഗർ റെവല്യൂഷണറി പീപ്പിൾസ് കൗൺസിൽ (ആർപിസി), ചേതന നാട്യ മണ്ഡലി (സിഎൻഎം) അംഗങ്ങളായിരുന്നു. മാവോയിസ്റ്റുകളുടെ സാംസ്കാരിക വിഭാഗമാണ് സിഎൻഎം,” അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നയമനുസരിച്ച് ഇവരെ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക