ജമ്മു: ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ജമ്മു കശ്മീരിൽ ഒന്നിലധികം ഇടങ്ങളിൽ ശനിയാഴ്ച റെയ്ഡുകൾ നടത്തി. തീവ്രവാദത്തിനായി പണം പിരിക്കൽ, യുവാക്കളെ ഭീകരവാദ സംഘടനകളിലേക്ക് ആകർഷിപ്പിക്കുന്ന ഘടകങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായിട്ടാണ് പരിശോധന നടന്നത്.
ജമ്മു നഗരത്തിലെ ഗുജ്ജർ നഗർ, ഷഹീദി ചൗക്ക് എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് ഇന്ന് നടക്കുന്നുണ്ടെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീരിന്റെ രണ്ട് മുൻ നേതാക്കളുടെ കുൽഗാം ജില്ലയിലെ വസതികളിൽ പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. മുൻ ജമാഅത്ത് മേധാവി ഷെയ്ഖ് ഗുലാം ഹസന്റെയും മറ്റൊരു നേതാവ് സയാർ അഹമ്മദ് റേഷിയുടെയും വസതികളിലാണ് റെയ്ഡ് നടന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
കൂടാതെ ഒരു സ്കൂളിന്റെ ചെയർമാന്റെ വീട് ഉൾപ്പെടെ ഒരു സ്വകാര്യ സ്കൂളും അതിന്റെ മൂന്ന് പ്രവർത്തകരുമായി ബന്ധപ്പെട്ട സ്ഥലവും എൻഐഎ റെയ്ഡ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. 2019 ഫെബ്രുവരിയിൽ ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീരിനെ അഞ്ച് വർഷത്തേക്ക് കേന്ദ്രം നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: