ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണവും കൂടുതൽ പ്രതിസന്ധിയിലേക്കും പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി അടിയന്തരമായി തന്നെ കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടാതെ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കാൻ നിയമം പ്രാബല്യത്തിൽ വരുത്തുമെന്നും അദ്ദേഹം രാജ്യസഭയിൽ വ്യക്തമാക്കി.ഡീപ് ഫേക്ക് വീഡിയോകൾ ഉയർത്തുന്ന ഭീഷണി വർധിച്ചുവരുന്നു. കർശനവും അടിയന്തിരവുമായ നടപടി സ്വീകരിക്കേണ്ടതായുണ്ട്. ഇത്തരം വീഡിയോകളുടെ പ്രചാരണം തടയാൻ സർക്കാർ നിയമ ഭേദഗതികൾ കൊണ്ടുവരും.
നിയമം പ്രാബല്യത്തിൽ വരുത്തുന്നതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ ഉത്തരവാദിത്തം ഏർപ്പെടുത്തുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തും. ഇതിലൂടെ ഡീപ് ഫേക്ക് വീഡിയോകൾ നേരത്തെ കണ്ടെത്താനും നീക്കം ചെയ്യാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: