സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍
സംസ്ഥാന പ്രസിഡന്റ്
ബിഎംഎസ് കേരളം
ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ചരിത്രത്തിന്റെ ആരംഭം ഒരുപാട് ദൂരെയല്ല. 1919ല്‍ ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ആരംഭിച്ചതോടെ അന്തര്‍ ദേശീയ തൊഴിലാളി സംഘടനയിലേക്ക് ഭാരതത്തിന്റെ പ്രതിനിധിയെ അയക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് 1920ല്‍ എഐടിയുഎല്‍ ആരംഭിച്ചത്. പിന്നീട് സോഷ്യലിസ്റ്റ് വിഭാഗം എഐടിയുഎല്ലില്‍ പിടിമുറുക്കുകയും സംഘടനയെ കമ്മ്യൂണിസ്റ്റുകാര്‍ ഹൈജാക്ക് ചെയ്യുകയുമായിരുന്നു.
ഒടുവില്‍ സ്വാതന്ത്ര്യാനന്തരം 1947ല്‍ കോണ്‍ഗ്രസ് സ്വന്തം ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ ഐഎന്‍ടിയുസിയും രൂപീകരിച്ചു. 1947നു ശേഷം 1955ല്‍ രൂപംകൊണ്ട ബിഎംഎസ് ഒഴിച്ചുള്ള സംഘടനകള്‍ നേതാക്കന്മാരുടെ അസംതൃപ്തിയുടെ ഫലമായി വിഭജിക്കപ്പെട്ടുണ്ടായ സംഘടനകളാണ്. 1948ല്‍ എച്ച്എംഎസ്, 1949ല്‍ യുടിയുസി, 1964ല്‍ കമ്മ്യൂണിസ്റ്റ് പാ
ര്‍ട്ടിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് 1970 ല്‍ സിഐടിയു ഇങ്ങനെ പട്ടിക നീണ്ടുപോകുന്നു പട്ടിക.
1955 ജൂലൈ 23ന് ഭോപ്പാലിലാണ് ബിഎംഎസ് രൂപീകരണം നടന്നത്. 1949 മുതല്‍ 1955 രൂപീകരണ കാലഘട്ടം വരെ കമ്മ്യൂണിസ്റ്റ് – കോണ്‍ഗ്രസ് സംഘടനകളായ ബാങ്ക് ജീവനക്കാരുടെ എഐബിഇഎപി & ടിയില്‍ എന്‍എഫ്ടിഇ, ആര്‍എംഎസ് തുടങ്ങിയ സംഘടനകളിലും ഐഎന്‍ടിയുസിയുടെ രാജസ്ഥാന്‍, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ചുമതലകള്‍ വഹിച്ച പ്രവര്‍ത്തന പരിചയവും നിലവിലുള്ള തൊഴിലാളി സംഘടനകളുടെ വൈദേശീയതയും പൂര്‍ണമായി ബോധ്യപ്പെട്ട ശേഷമാണ് ബിഎംഎസ് സ്ഥാപകനായ ദത്തോപാന്ത് ഠേംഗിഡിജി ഒരു സ്വതന്ത്ര ദേശീയ തൊഴിലാളി പ്രസ്ഥാനം എന്ന നിലയില്‍ 1955ല്‍ സംഘടനക്ക് രൂപം നല്‍കിയത്.
‘ദേശീയ ബോധമുള്ള തൊഴിലാളി, തൊഴിലാളിവത്കൃത വ്യവസായം, വ്യവസായവത്കൃത രാഷ്‌ട്രം’, ‘അധ്വാനം ആരാധനയാണ് വര്‍ഗസംഘര്‍ഷമല്ല’, ‘തൊഴില്‍ മേഖലയില്‍ തൊഴിലാളി-മുതലാളി സമന്വയമാണ് വേണ്ടത്’ തുടങ്ങി തൊഴില്‍ രംഗത്ത് പുതിയ ആശയങ്ങള്‍ മുന്നോട്ടു വച്ച് ആരംഭംകുറിച്ച ബിഎംഎസിന് രാജ്യവ്യാപകമായി തൊഴിലാളികളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞതിന്റെ ഫലമായി 68 വര്‍ഷത്തിനകം ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി വളര്‍ന്നുകഴിഞ്ഞു.
നിലപാടുകള്‍: 1961ലെ ഇന്ത്യ – ചൈന യുദ്ധം, 1971ലെ ഇന്ത്യ – പാക്കിസ്ഥാന്‍ യുദ്ധം, 1975ലെ അടിയന്തരാവസ്ഥ തുടങ്ങി രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ തൊഴിലാളികളെ അണിനിരത്തി രാജ്യത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ബിഎംഎസിന് കഴിഞ്ഞു. കമ്മ്യൂണിസവും മുതലാളിത്തവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും രണ്ടും പരാജയമാണെന്നും വേണ്ടത് മൂന്നാമത്തെ മാര്‍ഗമാണെന്നും ഉറച്ചുവിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ദത്തോപാന്ത് ഠേംഗിഡിജി. അദ്ദേഹത്തിന്റെ പ്രഖ്യാപിത കാഴ്ചപ്പാടായ ‘തേര്‍ഡ് വേ’ ഇന്ന് ലോകം മുഴുവന്‍ സ്വീകരിക്കുന്ന കാഴ്ചയാണുള്ളത്.
27-ാം സംസ്ഥാന സമ്മേളനം ബിഎംഎസിനെ സംബന്ധിച്ചടത്തോളം ഏറെ ആഹ്ലാദം പകരുന്നതാണ്. ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമെന്ന നിലയില്‍ ബിഎംഎസിന് വഹിക്കേണ്ട ചുമതല ഏറെയാണ്. തൊഴിലാളികളെ ശരിയായ ദിശയിലേക്ക് നയിക്കുന്നതോടൊപ്പം സര്‍ക്കാരുകളെയും അതുവഴി മുന്നോട്ടു നയിക്കണം. തൊഴിലാളികള്‍ക്ക് ആത്മവിശ്വാസവും കരുത്തും പകരാന്‍, അവരുടെ അവകാശാധികാരങ്ങള്‍ക്കുവേണ്ടി അടരാടുന്നതോടൊപ്പം ദേശീയ കാഴ്ചപ്പാടില്‍ അവരെ വളര്‍ത്തിയെടുക്കേണ്ടതുമുണ്ട്.
രാജ്യം മുഴുവന്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്നതിനാല്‍ കണ്ണിലെണ്ണയൊഴിച്ചാണ് ഓരോ പരിപാടികളെയും വീക്ഷിക്കുന്നത്. സ്വതന്ത്രതൊഴിലാളി പ്രസ്ഥാനമെന്ന നിലയില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും വിധേയത്വമില്ല. അതിനാല്‍ത്തന്നെ തൊഴിലാളികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ യാതൊരു മടിയുമില്ല എന്നതാണ് പ്രത്യേകത. കൊടിയുടെ നിറവും ഭരണവും ആര്‍ക്കാണെങ്കിലും തൊഴിലാളിക്കുവേണ്ടിയാണ് ബിഎംഎസ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ ഇന്ന് ബിഎംഎസിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാംതന്നെ വ്യാപിച്ചുകഴിഞ്ഞു. ഇനിയും എത്താന്‍ കഴയാത്ത രംഗങ്ങളിലേക്ക് എത്തിപ്പെടാനുള്ള തയാറെടുപ്പിലാണ് ബിഎംഎസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: