സമുദ്രാതിർത്തിയിൽ കൂടുതൽ നിരീക്ഷണം ശക്തമാക്കുന്നതിനും പ്രതിരോധമേഖലക്ക് കരുത്തേകുന്നതിനും പുതിയ 15 വിമാനങ്ങൾ കൂടി എത്തിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. തീരസംരക്ഷണ സേനയ്‌ക്കും നാവികസേനയ്‌ക്കും വേണ്ടിയാണ് മൾട്ടി മോഡൽ വിമാനങ്ങൾ സജ്ജമാക്കുക.
ആയിരത്തിൽ അധികം കോടി രൂപയുടെ പദ്ധതിയുടെ കരാർ ഒപ്പുവച്ചേക്കുമെന്നാണ് വിവരം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്ഡറെ നേതൃത്വത്തിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ഒമ്പത് വിമാനങ്ങൾ നാവികസേനയ്‌ക്കും ആറെണ്ണം കോസ്റ്റ് ഗാർഡിനുമാകും നൽകുക. ഇവയിൽ നാലെണ്ണം വാങ്ങിക്കുകയും മറ്റുള്ളവ തദ്ദേശീയമായി നിർമ്മിക്കും. ഡിഎസിയുടെ അനുമതി ലഭിച്ചതിന് ശേഷമാകും മന്ത്രിസഭയുടെ അനുമതി തേടുക. ഈ വരുന്ന 16-ന് ചേരുന്ന യോഗത്തിൽ ഈ വിഷയങ്ങളിൽ ചർച്ച നടന്നേക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: