ന്യൂഡൽഹി: ആറ് മൾട്ടി ട്രാക്കിംഗ് പദ്ധതികൾക്ക് അംഗീകാരം നൽകി മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്. ഗതാഗത മേഖലയിലെ പുരോഗതിയും സാമ്പത്തിക വളർച്ചയും ലക്ഷ്യം വച്ചാണ് ആറ് പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നത്.
12,343 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. രാജ്യത്തൈ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷുകളുടൈ പ്രവർത്തനം വേഗത്തിലാക്കാൻ പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ സാധിക്കും. അടിസ്ഥാന സൗകര്യ വികസനം, തിരക്ക് കുറച്ച് യാത്രസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നത്.
പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ആറ് പദ്ധതികളിലൂടെ ഏകദേശം മൂന്ന് കോടി തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നാണ് വിലയിരുത്തൽ. രാജസ്ഥാൻ, അസം, തെലങ്കാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ 18 ജില്ലകൾക്കാണ് നിലവിൽ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: