തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷല്‍ ട്രെയിന്‍ ഇന്നു കൊച്ചുവേളിയില്‍ നിന്ന് രാവിലെ 10ന് പുറപ്പെടും. തീര്‍ത്ഥാടകരില്‍ വിവിധ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരുണ്ട്. ഉച്ചയ്ക്ക് 12.30ന് തീര്‍ത്ഥാടകരെ കോട്ടയം സ്റ്റേഷനില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് സന്ദര്‍ശിക്കും.
കേരളത്തില്‍ നിന്ന് 24 ആസ്താ സ്പെഷന്‍ ട്രെയിനുകള്‍ അയോദ്ധ്യയിലേക്കുണ്ട്. ഇതില്‍ ആദ്യ ട്രെയിനാണ് ഇന്നു പുറപ്പെടുക. ഭക്ഷണമുള്‍പ്പെടെ 3300 രൂപയാണ് നിരക്ക്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് യാത്ര. നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ വരുംദിവസങ്ങളിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: