തൃശ്ശൂര്‍: ദേശീയദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) 45-ാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരില്‍ തുടക്കമായി. സമ്മേളനത്തിന് ആരംഭം കുറിച്ച് സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം ആര്‍എസ്എസ് കാര്യാലയമായ കോട്ടപ്പുറം പ്രതാപ് നിവാസില്‍ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ഗോപകുമാര്‍ അധ്യക്ഷനായി. ട്രഷറര്‍ എം.ടി. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി അനൂപ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ന് രാവിലെ ഒന്‍പതിന് കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ സഹ സംഘടനാ സെക്രട്ടറി ലക്ഷ്മണ് ഉദ്ഘാടനം ചെയ്യും. പി. എസ്. ഗോപകുമാര്‍ പതാക ഉയര്‍ത്തും. സുഹൃദ് സമ്മേളനം ആര്‍എസ്എസ് ക്ഷേത്രിയ സഹകാര്യവാഹ് എം. രാധാകൃഷ്ണനും സംഘടനാ സഭയുടെ ഉദ്ഘാടനം ദേശീയ ജനറല്‍ സെക്രട്ടറി ശിവാനന്ദ സിന്തങ്കരയും നിര്‍വഹിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും തിരുവാതിരക്കളി
യും നടക്കും.
നാളെ രാവിലെ 10ന് നടക്കുന്ന പൊതുസഭ കേന്ദ്ര വിദ്യാഭ്യാസ- വിദേശ കാര്യ സഹമന്ത്രി രാജ്കുമാര് രഞ്ജന്‍ സിങ് ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. ജിഗി അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സമ്മേളനം മാധ്യമപ്രവര്‍ത്തക സുജയ പാര്‍വതി ഉദ്ഘാടനം ചെയ്യും.
സമാപനസമ്മേളനം ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് വി. അനീഷ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രകടത്തിന് ശേഷം നടക്കുന്ന പൊതു സമ്മേളനം മുന്‍ എംപി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കുരുക്ഷേത്ര പ്രകാശന് എംഡി കാ.ഭാ. സുരേന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: