കൊച്ചി: അഭിഭാഷഖനായ ബി.എ. ആളൂര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്.
ലൈംഗികാരോപണം ഉന്നയിച്ച് വനിതാ കക്ഷി നല്‍കിയ പരാതിയിലാണ് ആളൂര്‍ ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആറില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമാണെങ്കിലും ജാമ്യമില്ലാ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. ആരോപണങ്ങള്‍ ജാമ്യം ലഭിക്കാവുന്ന തരത്തിലുള്ളതാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: