കാസര്‍കോട്: ഭാരതത്തിന്റെ ഭരണഘടനയെ വെല്ലുവിളിച്ച് എസ്എഫ്ഐ. മുന്നാണ് പീപ്പിള്‍ കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സ നഗരിയില്‍ സ്ഥാപിച്ചിരിക്കുന്ന കട്ടൗട്ട്, ഭരണഘടനാ ഗ്രന്ഥത്തെ വികൃതമാക്കിക്കൊണ്ടുള്ളതാണ്. പുറം ചട്ടയില്‍ ശൂലം തറച്ചുവച്ചിരിക്കുന്നു. പുസ്തകം തുറന്ന് വച്ച് അതില്‍ മൃതദേഹം കിടത്തിയിട്ട രീതിയിലാണ് ചിത്രീകരണം. കോളജ് മാനേജ്മെന്റും സംഘാടക സമിതിയും പിന്തുണയ്ക്കുന്നുമുണ്ട്.
ഇത്തവണത്തെ ജില്ലാ സ്കൂള്‍ കലോത്സവം നടന്ന കാറഡുക്ക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്ത്രീകളുടെ നഗ്ന ചിത്രം വരച്ച് സ്ഥാപിച്ചിരുന്നു. മഹിളാമോര്‍ച്ചയുടേയും മറ്റും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അന്ന് പോലീസ് എടുത്ത് മാറ്റിയത്. മുന്നാട് കോളജും പരിസരവും സിപിഎമ്മിന്റെ നിയന്ത്രണത്തിലായതിനാല്‍ ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ആരും തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: