മനുഷ്യവംശത്തിന്റെ നിലനില്‍പ്പുതന്നെ ജീവനുള്ളതും ഇല്ലാത്തതുമായ പ്രപഞ്ചത്തിലെ എണ്ണമറ്റ വസ്തുക്കളെ ആസ്പദമാക്കിയാണ്. ഈ പ്രപഞ്ചത്തോടുള്ള കടപ്പാടിനെ സൃഷ്ടിഋണം എന്നുവിളിക്കാം. സൃഷ്ടിഋണം തീര്‍ക്കാന്‍ ഭൂതയജ്ഞം ചെയ്യണം. എന്താണ് ഭൂതയജ്ഞം? ചരാചരങ്ങളോടുള്ള സഹാനുഭൂതിയോടുള്ള ജീവിതശൈലിയാണ് ഭൂതയജ്ഞം.
ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം രാവിലെ പാകംചെയ്യുന്ന ഭക്ഷണത്തിന്റെ ആദ്യത്തെ അവകാശികള്‍ പക്ഷിമൃഗാദികളാണ്. അതുകൊണ്ടാണ് ചോറ് വാര്‍ത്താല്‍ ആദ്യത്തെ പങ്ക് പക്ഷിമൃഗാദികള്‍ക്കായി നല്‍കുന്നത്. ‘സര്വ്വഭൂതഹിതേരതാ’ എന്ന് ഭഗവദ്ഗീത വിശേഷിപ്പിക്കുന്നത് ഈ സ്വഭാവവിശേഷം ഉള്ളതുകൊണ്ടാണ്. വഴിയോരങ്ങളില്‍ കല്ത്തൊട്ടികള് നിര്‍മ്മിച്ചിരുന്നത്, ചുമടുതാങ്ങികള്‍ നിര്‍മ്മിച്ചിരുന്നത് ഒക്കെ സൃഷ്ടിഋണം തീര്‍ക്കാനാണ്. വീടിന്റെ പരിസരത്ത് പക്ഷിമൃഗാദികള്‍ക്കായി വെള്ളം നിറച്ച പാത്രങ്ങള്‍ വെയ്ക്കുന്നത്, ഭക്ഷണം വെക്കുന്നത്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്, വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ഒക്കെ ഭൂതയജ്ഞത്തില്‍ ഉള്‍പെടുത്താന്‍ കഴിയും.
ഇത്തരത്തില്‍ അഞ്ച് യജ്ഞങ്ങള്‍ അനുഷ്ഠിക്കുന്നത് ഈ പ്രപഞ്ചത്തോട്, ഭൂമിയോട്, പ്രകൃതിയോട്, സകല ജീവജാലങ്ങളോട്,മനുഷ്യരാശിയോട് ചെയ്യുന്ന കടംവീട്ടലാണ്. ഒരു പൗരനെന്ന നിലയില്‍ ഈ രാഷ്ട്രത്തോടുള്ള തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കലാണ്. ഇത്തരത്തില്‍ കര്‍ത്തവ്യബോധമുള്ള ഒരു ജനതയാണ് രാഷ്ട്രത്തിന്റെ ശ്രേയസ്സിന്റെ അടിസ്ഥാനം. പഞ്ചയജ്ഞങ്ങള്‍ അനുഷ്ഠിക്കുന്ന ഒരു തലമുറയെ സൃഷ്ടിച്ചാല്‍ രാഷ്ട്രം അതിന്റെ പൂര്‍ണ്ണചൈതന്യത്തോടെ അഭിവൃദ്ധി പ്രാപിക്കും. അതുതന്നെ രാഷ്ട്രത്തിന്റെ പരമവൈഭവം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: