മാലി : മാലദ്വീപിലെ ഇന്ത്യന്‍ സൈനികരെ പിന്‍വലിച്ച് പകരം ആ സ്ഥാനത്ത് സാങ്കേതിക വിദഗ്ദ്ധരെ നിയോഗിക്കുമെന്ന് ഇന്ത്യ. ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന്റെ ആവശ്യപ്രകാരമാണിത്.
മൂന്ന് വ്യോമകേന്ദ്രങ്ങളിലായി 75 ലധികം ഇന്ത്യന്‍ സൈനികരാണ് മാലദ്വീപിലുളളത്. രണ്ട് ഹെലികോപറ്ററും ഒരു വിമാനവും പ്രവര്‍ത്തിപ്പിക്കാനാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. മാനുഷിക സഹായത്തിനും അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഈ സൈനികര്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യന്‍ സൈനികരെ മാര്‍ച്ച് 15-നകം പിന്‍വലിക്കണമെന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ആവശ്യത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.പ്രശ്ന പരിഹാരത്തിനായി ഇരുപക്ഷവും ചേര്‍ന്ന് ഉന്നതതല സമിതയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ രണ്ടാം യോഗ ശേഷം ഒരു വിമാനം പ്രവര്‍ത്തിപ്പിക്കുന്ന സംഘത്തെ മാര്‍ച്ച് 10-നകം ഇന്ത്യ പിന്‍വലിക്കുമെന്ന് മാലദ്വീപ് അധികൃതര്‍ പറഞ്ഞിരുന്നു. ബാക്കിയുളളവരെ മേയ് 10-നകവും പിന്‍വലിക്കും.
”ഇപ്പോഴത്തെ ഉദ്യോഗസ്ഥര്‍ക്ക് പകരം വിദഗദ്ധരായ ഇന്ത്യന്‍ സാങ്കേതിക ഉദ്യോഗസ്ഥരെ നിയമിക്കും,”-ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയെ ആശ്രയിക്കാതിരിക്കുക എന്നതാണ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന്റെ നയം. ചൈനീസ് അനുകൂലിയുമാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: