അയോധ്യ : ശ്രീരാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നു നല്‍കിയതോടെ ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും അയോധ്യയിലെത്തുന്നത്. ഇതോടെ ഇവിടെ ബിസിനസും തടിച്ച് കൊഴുക്കുകയാണ്.
വിദേശ ഭക്ഷ്യ ശ്രംഖലകളുള്‍പ്പെടെ അയോധ്യയില്‍ വിപണന കേന്ദ്രങ്ങള്‍ തുറക്കൊനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ ഭക്ഷണ വിതരണ ശ്രംഖലയായ കെ എഫ് സിയും അയോധ്യലിലെത്തുമെന്നാണ് അറിയുന്നത്.എന്നാല്‍ കെഎഫ്സിക്ക് അയോധ്യയില്‍ ഔട്ട്ലെറ്റുകള്‍ തുറക്കാമെങ്കിലും രാമക്ഷേത്ര പരിസരത്തിന് ചുറ്റുമുള്ള 15 കിലോമീറ്റര്‍ തീര്‍ഥാടന സര്‍ക്യൂട്ടായ പഞ്ച് കോസി മാര്‍ഗില്‍ സസ്യാഹാരം മാത്രമേ വില്‍ക്കാന്‍ കഴിയൂ എന്ന് അയോധ്യ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞു. ഇവിടെ മദ്യവും അനുവദനീയമല്ല.
കെഎഫ്സിക്ക് അവരുടെ സസ്യേതര ഉത്പ്പന്നങ്ങള്‍ നിയന്ത്രിത മേഖലയ്‌ക്ക് പുറത്തേ വില്‍ക്കാന്‍ കഴിയൂ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും സമാനമായ നിയന്ത്രണം നിലവിലുണ്ട്. അതിനാല്‍, മാംസാഹാരം വിളമ്പുന്ന കെഎഫ്സി പോലുള്ള ഭക്ഷ്യ ശൃംഖലകള്‍ നഗരപരിധിക്ക് പുറത്ത് ഹരിദ്വാര്‍-റൂര്‍ക്കി ഹൈവേയിലാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: