Categories: Samskriti

നരയജ്ഞം: മനുഷ്യസമൂഹത്തോടുള്ള കടപ്പാട്

Published by

സമൂഹമാണ് ഓരോ വ്യക്തിയുടെയും സുഖകരമായ ജീവിതത്തിന്റെ അടിസ്ഥാനം എന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാം. കാട്ടില്‍ ഒറ്റയ്‌ക്ക് ജീവിക്കുന്ന ഒരാള്‍ക്ക് മനുഷ്യസമൂഹം ലഭ്യമാക്കുന്ന യാതൊരുവിധ സൗകര്യങ്ങളും ലഭിക്കാനിടയില്ലല്ലോ. അതായത് നമ്മള്‍ ഓരോരുത്തരുടെയും സൗഖ്യപൂര്‍ണ്ണമായ ജീവിതത്തിന് നാം കടപ്പെട്ടിരിക്കുന്നത് ഈ സമൂഹത്തോടാണ്.

മനുഷ്യസമൂഹത്തോടുള്ള ഈ കടപ്പാടാണ് നരഋണം. നരഋണം തീര്‍ക്കാന്‍ നരയജ്ഞം ചെയ്യണം. സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവരോട് കാണിക്കുന്ന സഹാനുഭൂതിതന്നെയാണ് നരയജ്ഞം. ‘തേനത്യക്തേന ഭുഞ്ജീഥാ മാ കസ്യ സ്വിദ്ധനം’ എന്ന വൈദികകാഴ്‌ച്ചപ്പാടുതന്നെ നരയജ്ഞത്തിന്റെ പ്രേരണ നല്‍കുന്നു. അവശജനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണം, വസ്ത്രം, പെന്‍ഷന്‍, ചികിത്സാസഹായം, പഠനസഹായം ഇവയൊക്കെ നരയജ്ഞത്തില്‍ പെടുത്താം.

മനുഷ്യസമൂഹത്തിന് ആവശ്യമായ മറ്റു പല സേവനപ്രവര്‍ത്തനങ്ങളും ഉണ്ട്. ആവശ്യക്കാരെ അന്വേഷിച്ചു കണ്ടെത്താനുള്ള ബദ്ധപ്പാട് ഒഴിവാക്കാന്‍ മാസന്തോറും കഴിയാവുന്ന ഒരു തുക നീക്കിവെച്ച്, അത് സേവാഭാരതി പോലുള്ള പ്രസ്ഥാനങ്ങളെ ഏല്‍പ്പിക്കുന്നതും നരയജ്ഞമാണ്. അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക് സഹായം എത്തിക്കുന്ന കര്‍ത്തവ്യം സമര്‍പ്പിതജീവിതം നയിക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ ചെയ്തുകൊള്ളും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Samskriti