കൊച്ചി: കൊച്ചി പിഎഫ് ഓഫീസിൽ വയോധികൻ വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻറെ മരണത്തിൽ കൊച്ചി നോർത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. അസ്വഭാവിക മരണത്തിനാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് അധിക വകുപ്പുകൾ ചേർക്കുന്ന കാര്യം പരിഗണിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടെ പിഎഫ് ഓഫീസിലെ ജീവനക്കാരുടെ പേരിൽ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപെട്ട് വിവിധ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്. ഇന്ന് രാവിലെ കൊച്ചി പി എഫ് ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗം ചേരുമെന്ന് ഫോഴ്സ് എന്ന സംഘടന അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: