വിജ്ഞാപനം www.joinindianarmy.nic.in ല്‍
ഫെബ്രുവരി 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
സെലക്ഷന്‍ ‘എസ്എസ്ബി’ ഇന്റര്‍വ്യൂവിലൂടെ
കരസേനയില്‍ അവിവാഹിതരായ പുരുഷ/വനിത എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കും സായുധസേനയില്‍ മരണപ്പെട്ട ഡിഫന്‍സ് ജീവനക്കാരുടെ വിധവകള്‍ക്കും 2024 ഒക്‌ടോബറിലാരംഭിക്കുന്ന പ്രീ-കമ്മീഷനിങ് ട്രെയിനിങ് അക്കാഡമി പരിശീലനത്തിലൂടെ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ നേടി ലഫ്റ്റനന്റ് പദവിയില്‍ ഓഫീസറാകാം. 63-ാമത് എസ്എസ്‌സി ടെക് മെന്‍, 34-ാമത് എസ്എസ്‌സി ടെക് വിമെന്‍ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പരിശീലനം. ആകെ 379 ഒഴിവുകളാണുള്ളത്. എന്‍ജിനീയറിങ്/അനുബന്ധ സ്ട്രീമില്‍ പുരുഷന്മാര്‍ക്ക് ലഭ്യമായ ഒഴിവുകള്‍- സിവില്‍ 75, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്/ഐടി 60, ഇലക്ട്രിക്കല്‍ 33, ഇലക്‌ട്രോണിക്‌സ് 64, മെക്കാനിക്കല്‍ 101, പ്ലാസ്റ്റിക് ടെക്, ഫുഡ് ടെക്, ബയോമെഡിക്കല്‍, കെമിക്കല്‍, മൈനിങ് അടക്കമുള്ള മറ്റ് സ്ട്രീമുകള്‍ 17.
എസ്എസ്‌സി ടെക് വനിതകള്‍ക്ക് ലഭ്യമായ ഒഴിവുകള്‍- സിവില്‍ 7, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിങ്/ഐടി 4, ഇലക്ട്രിക്കല്‍ 3, ഇലക്‌ട്രോണിക്‌സ് 6, മെക്കാനിക്കല്‍ 9. മരണപ്പെട്ട ഡിഫന്‍സ് ജീവനക്കാരുടെ വിധവകള്‍ക്ക് ടെക്‌നിക്കല്‍ വിഭാഗത്തില്‍ ഒരൊഴിവും നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ഒരൊഴിവും ലഭിക്കും. നോണ്‍ ടെക്‌നിക്കല്‍ സ്ട്രീമിലേക്ക് ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദേശാനുസരണം Officer Entry Appln/Login- ല്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി ഫെബ്രുവരി 21 ഉച്ചക്കുശേഷം 3 മണിവരെ അപേക്ഷിക്കാം. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കും.
1.10.2024 ല്‍ പ്രായപരിധി 20-27 വയസ്. മരണപ്പെട്ട ഡിഫന്‍സ് ജീവനക്കാരുടെ വിധവകള്‍ക്ക് 35 വയസുവരെയാകാം.
സര്‍വ്വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) നടത്തുന്ന ഇന്റര്‍വ്യൂവിലൂടെയാണ് സെലക്ഷന്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 49 ആഴ്ചത്തെ പരിശീലനം ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമിയില്‍വച്ച് നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ലഫ്റ്റനന്റ് പദവിയില്‍ 56100-1,77,500 രൂപ ശമ്പള നിരക്കില്‍ ഓഫീസറായി നിയമിക്കും. ഇതോടൊപ്പം ഡിഫന്‍സ് മാനേജ്‌മെന്റ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ പിജി ഡിപ്ലോമയും സമ്മാനിക്കും. പരിശീലനകാലം പ്രതിമാസം 56100 രൂപ സ്‌റ്റൈപ്പന്റുണ്ട്. ഉദ്യോഗക്കയറ്റവും ആനുകൂല്യങ്ങളുമടക്കം കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: