ന്യൂദല്‍ഹി: മ്യാന്മറില് കലാപം രൂക്ഷമായ സാഹചര്യത്തില്‍ ഭാരതീയര്‍ സുരക്ഷിതരായി മടങ്ങണമെന്ന് കേന്ദ്രനിര്‍ദ്ദേശം. മ്യാന്മറിലെ റാഖൈന്‍ മേഖലകളില്‍ അക്രമം രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തില്‍ മ്യാന്മറിലേക്കുള്ള വിനോദസഞ്ചാരം നിര്‍ത്താനും വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.
മ്യാന്മറിലെ കലാപം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭാരത പൗരന്മാര് മടങ്ങി വരേണ്ടതാണ്. ആശയവിനിമയം വിച്ഛേദിക്കുന്ന സാഹചര്യമാണ് മ്യാന്‍മറിലുള്ളത്. ഇതിനാല്‍ മ്യാന്മറിലേക്ക് വിനോദസഞ്ചാരങ്ങള്ക്കായി പോകുന്നത് നിര്‍ത്തണം. 2021 ഫെബ്രുവരി ഒന്നിന് ജനാധിപത്യഭരണം അട്ടിമറിച്ച് സൈന്യം മ്യാന്മര് പിടിച്ചടക്കിയതോടെ പൊട്ടിപ്പുറപ്പെട്ട കലാപം ഇപ്പോഴും തുടരുകയാണ്. ജനാധിപത്യഭരണം പുനഃ സ്ഥാപിക്കാന്‍ നടത്തിയ പ്രതിഷേധങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: