തിരുവനന്തപുരം: മയക്കുമരുന്ന് കടത്തും വിതരണവും തടയാന്‍ കര്‍ശന നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് മേഖല ഐ ജിമാര്‍ക്കും റേഞ്ച് ഡി ഐ ജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്കി. തുടര്‍ച്ചയായ പരിശോധനയും ബോധവല്‍ക്കരണവും ഉണ്ടാവണമെന്നും ഡി ജി പി നിര്‍ദ്ദേശിച്ചു. പൊലീസ് ആസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ക്രൈം റിവ്യൂ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കും. കാപ്പ നിയമപ്രകാരം നടപടികള്‍ കൈക്കൊള്ളുന്നത് കൂടുതല്‍ ഊര്‍ജിതമാക്കും. ക്രിമിനലുകളുമായും മാഫിയാ സംഘങ്ങളുമായും ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കുമെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഡി ജി പി പറഞ്ഞു.
ജില്ലാ അതിര്‍ത്തികള്‍ അടച്ചുള്ള പരിശോധനകള്‍ക്ക് ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. ശരീരത്തില്‍ ഘടിപ്പിച്ചും വാഹനങ്ങളില്‍ സ്ഥാപിച്ചും പ്രവര്‍ത്തിക്കുന്ന ക്യാമറകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ഡി ജി പി നിര്‍ദ്ദേശിച്ചു.
സൈബര്‍ കേസന്വേഷണത്തില്‍ മാര്‍ഗനിര്‍ദേശമോ സംശയനിവാരണമോ ആവശ്യമുള്ള പക്ഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ ഡിവിഷനില്‍ പുതുതായി ആരംഭിച്ച ഇന്‍വെസ്റ്റിഗേഷന്‍ ഹെല്‍പ്പ് ഡെസ്ക്കുകളെ ആശ്രയിക്കാമെന്ന് ഡി ജി പി പറഞ്ഞു. സൈബര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ വിവരം അറിയിക്കണം.
പൊതുതിരഞ്ഞെടുപ്പ്, ഉത്സവങ്ങള്‍ എന്നിവ അടുത്തുവരുന്നതിനാല്‍ പൊലീസ് സംവിധാനം ശക്തിപ്പെടുത്താനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി ജി പി കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: