രാഷ്‌ട്രീയ മേഖലയിൽ വൻ ചർച്ചകൾക്ക് വഴിവച്ചൊരു പ്രഖ്യാപനം ആയിരുന്നു നടൻ വിജയിയുടെ രാഷ്‌ട്രീയ പ്രവേശനം. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ എത്തിയ പാർട്ടി പ്രഖ്യാപനം പക്ഷേ ഭൂരിഭാഗം ആരാധകർക്ക് ഇടയിലും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. കേരളത്തിൽ അടക്കം പ്രായഭേദമെന്യെ വിജയിയെ ആരാധിക്കുന്ന നിരവധി പേർ എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. നിരവധി പ്രതികരണങ്ങളും കുറിപ്പുകളും നിറയുന്നുമുണ്ട്. ഇക്കൂട്ടക്കിൽ കേരളത്തിൽ നിന്നുമുള്ള ഒരു വീഡിയോ ട്വിറ്ററിൽ ശ്രദ്ധനേടുകയാണ്
വീട്ടിൽ കസേരയിൽ ഇരിക്കുന്ന കുഞ്ഞിനോ”അറിഞ്ഞാ വിജയ് മാമൻ അഭിനയം നിർത്തി. രണ്ട് സിനിമകളിലെ ഇനി അഭിനയിക്കൂ. രാഷ്‌ട്രീയത്തിൽ പോകുവാ”, എന്ന് അച്ഛൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇത് കേട്ടതും കുഞ്ഞിന് വിഷമമാകുകയും പൊട്ടിക്കരയുകയും ചെയ്യുന്നുണ്ട്. ഞാനല്ല അത് വിജയ് മാമൻ പറഞ്ഞതാണെന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുഞ്ഞ് പൊട്ടിക്കരയുകയാണ് ചെയ്യുന്നത്.
A Kerala kid's reaction after she came to know that Vijay is quitting cinema 🥹pic.twitter.com/6eZLR12d8x
— Southwood (@Southwoodoffl) February 6, 2024
ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ പേര് രജസ്റ്റര്‍ ചെയ്തു കൊണ്ട് വിജയ് രംഗത്ത് എത്തിയത്. . തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിപ്പേര്. തനിക്ക് രാഷ്‌ട്രീയം ടൈംപാസ് അല്ലെന്നും സിനിമ ഉപേക്ഷിച്ച് മുഴുവന്‍ സമയവും രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്നും പ്രസ്താവനയില്‍ വിജയ് പറഞ്ഞിരുന്നു. എന്നാല്‍ കാരാര്‍ എഴുതിയ സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും വിജയ് അറിയിച്ചു. അങ്ങനെയാണെങ്കില്‍ നിലവില്‍ പ്രഖ്യാപിക്കപ്പെട്ട് ദളപതി 69 ആയിരിക്കും വിജയിയുടെ അവസാന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: