തിരുവനന്തപുരം: വിഴിഞ്ഞത്ത് ചവറുകൂനയ്‌ക്ക് തീപിടിച്ചു. സംഭവത്തിൽ സമീപ പ്രദേശത്ത് നിർത്തിയിട്ടിരുന്ന ഉപയോഗശൂന്യമായ വാൻ പൂർണമായും കത്തിനശിച്ചു. വിഴിഞ്ഞം ഫിഷ്‌ലാൻഡിന് സമീപം ഇന്നലെ വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്.
ഉടൻ അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.
















