കൊച്ചി: അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന വാര്‍ഷിക സമ്മേളനം 9,10 തീയതികളില്‍ തൃപ്പൂണിത്തുറ കളിക്കോട്ട കൊട്ടാരത്തില്‍ നടക്കും. പൊതു സമ്മേളനം ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജ്യോതി ശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ.കെ. ബാലകൃഷ്ണ വാര്യര്‍ അധ്യക്ഷനാകും.
പഞ്ചാംഗം ഗണിതവും ക്ഷേത്ര ആചാരങ്ങളും എന്ന വിഷയത്തില്‍ കേരളത്തിലെ പ്രമുഖ ആചാര്യന്മാരുടെ പ്രബന്ധാവതരണവും ചര്‍ച്ചയും നടക്കും. ഈ വര്‍ഷത്തെ കര്‍മശ്രേഷ്ഠാ പുരസ്കാരം എ.യു. രഘുരാമപണിക്കര്‍, കുറ്റനാട് രാവുണ്ണി പണിക്കര്‍, പാച്ചല്ലൂര്‍ അശോകന്, രാമുപണിക്കര്, കൊഴിഞ്ഞാംപാറ, എ.ബി. ശിവന്, അനില്‍ വെളിച്ചപ്പാടന്‍, കെ.കെ. അനിരുദ്ധന് തന്ത്രി, ചെങ്ങോത്ത് ശ്രീനിവാസന് പോറ്റി, കടുങ്ങല്ലൂര്‍ സൗമിത്രന്‍ തന്ത്രി, അശോകന് പട്ടാഴി എന്നിവര്‍ക്ക് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സമ്മാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ശ്രേയസ് എസ്. നമ്പൂതിരി, സംസ്ഥാന ട്രഷറര്‍ വി.ജെ. രാജ്മോഹന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജയകൃഷ്ണന് എസ്. വാര്യര്‍, വിജയ മേനോന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: