തൃശൂര്‍: ദേശീയ അദ്ധ്യാപക പരിഷത്തിന്റെ (എന്‍ടിയു) 45-ാം സംസ്ഥാന സമ്മേളനം 8, 9, 10 തീയതികളിലായി തൃശൂരില്‍ നടക്കുമെന്ന് സ്വാഗതസംഘം ചെയര്മാന് പി.എന്‍. ഉണ്ണിരാജന്, സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ എന്നിവര്‍ അറിയിച്ചു. ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. നാളെ വൈകീട്ട് കോട്ടപ്പുറം പ്രതാപ് നിവാസില്‍ സമ്പൂര്‍ണ സംസ്ഥാന സമിതി സ്വാമി പുരുഷോത്തമാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.
9 ന് രാവിലെ 9.30 ന് സാഹിത്യ അക്കാദമി ഹാളില്‍ സംസ്ഥാന സമ്മേളനത്തിന്റെ പതാകാരോഹണം നടക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം, ദേശീയ സഹ സംഘടനാ സെക്രട്ടറി ജി. ലക്ഷ്മണ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന സുഹൃദ് സമ്മേളനം ആര്.എസ.്എസ് ദക്ഷിണ ക്ഷേത്ര സഹകാര്യവാഹ് എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
3.30 ന് നടക്കുന്ന സംഘടന സഭ എബിആര്‍എസ്എം ജനറല്‍ സെക്രട്ടറി ശിവാനന്ദ സിന്തങ്കര ഉദ്ഘാടനം ചെയ്യും. 10 ന് രാവിലെ 10 മണിക്ക് പൊതുസഭ കേന്ദ്ര വിദ്യാഭ്യാസ – വിദേശകാര്യ സഹമന്ത്രി രാജ്കുമാര് രഞ്ജന്‍സിങ് ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് ഉദ്ഘാടനം ചെയ്യും. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. ജിഗി അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സമ്മേളനം മാധ്യമപ്രവര്‍ത്തക സുജയ പാര്‍വ്വതി ഉദ്ഘാടനം ചെയ്യും.
സമാപനസമ്മേളനം ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് അനീഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രകടനത്തിന് ശേഷം വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം മുന്‍ എംപി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കാ.ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ. ഗിരീഷ്കുമാര്‍, പി. ശ്രീദേവി, എം.കെ. പ്രസാദ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: