തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.വെള്ളറടയിലാണ് സംഭവം. പനച്ചമൂട്, പഞ്ചാ കുഴി മലവിളക്കോണം സിനു ഭവനില്‍ ഷിജിന് (19) ആണ് അറസ്റ്റിലായത്.
വിവാഹ വാഗ്ദാനം നല്‍കിയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.പനച്ചമൂട്ടില്‍ ടയറുകടയിലെ ജീവനക്കാരനാണ് ഷിജിന്. ടയര്‍ കടയ്ക്ക് മുന്നിലൂടെ സ്കൂളില്‍ പോയിരുന്ന പെണ്‍കുട്ടിയുമായി ഷിജിന് അടുപ്പത്തിലാകുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങിയ ശേഷം പതിവായി ഫോണ്‍ വിളിച്ച് വശത്താക്കി.
തുടര്‍ന്ന് പ്രതി കഴിഞ്ഞ ഡിസംബറില്‍ കേരളത്തിലും, തമിഴ്നാട്ടിലും വിവിധ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചതോടെയാണ് വിദ്യാര്‍ത്ഥിനി രക്ഷിതാക്കളെ കാര്യം അറിയിക്കുകയും രക്ഷിതാക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്.
പൊലീസ് അന്വേഷണത്തില്‍ പ്രതി മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്ന് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: