ഗുവാഹത്തി: ബിജെപിയുടെ നേതൃത്ത്വത്തിലുള്ള അസം സര്‍ക്കാരിലെ മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മ കോണ്‍ഗ്രസ് വിടാനുള്ള കാരണം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്ച്ചാകുകയാണ്. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പട്ടിക്ക് നല്കിയ അതേ ബിസ്ക്കറ്റ് അണിക്ക് വച്ചു നീട്ടിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കുനേരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോളാണ് അസം മുഖ്യമന്ത്രിയുടെ സമാനമായ ദുരനുഭവം ചര്‍ച്ചയിലെത്തിയത്.
മുമ്പ് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നപ്പോള്‍ അന്നു ദേശീയ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി കാണാന്‍ ദല്‍ഹിയിലെത്തിയപ്പോഴാണ് ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് ദുരനുഭവം ഉണ്ടായത്. കൂടിക്കാഴ്ചക്കായി രാഹുലിന്റെ വസതിയില്‍ എത്തിയ ഹിമന്ത ബിശ്വ ശര്‍മ്മയോട് രാഹുല്‍ അല്‍പ്പം തിരക്കിലാണെന്നും അല്‍പ്പം കാത്തിരിക്കണം എന്നുമായിരുന്നു ലഭിച്ച മറുപടി. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും അദേഹം വരാത്തതിനെ തുടര്‍ന്ന് കാണാന്‍ അകത്തു കയറിയപ്പോള്‍ ഹിമന്ത ബിശ്വ ശര്‍മ്മ കണ്ടത് വളര്‍ത്തുനായ ‘പിഡി’ക്ക് പ്ലേറ്റില്‍ നിന്ന് ബിസ്ക്കറ്റ് നല്കികൊണ്ടിരിക്കുന്ന രാഹുലിനെയാണ്.
അദേഹം നോക്കിനില്‍ക്കെ രാഹുലിന് ചുറ്റും നിന്നിരുന്ന മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ അതേ പ്ലേറ്റില്‍ നീട്ടിയപ്പോള്‍ അവര്‍ അതില്‍ നിന്ന് ബിസ്ക്കറ്റ് എടുത്തു കഴിക്കുന്നതാണ് കണ്ടത്. തനിക്കു നേരെയും രാഹുല്‍ പ്ലേറ്റ് നീട്ടി. രാഹുലിനും കുടുബത്തിനും തന്നെകൊണ്ട് ഈ ബിസ്ക്കറ്റ് കഴിപ്പിക്കാന്‍ കഴിയില്ലെന്ന് അപ്പോള്‍ തന്നെ പ്രതികരിച്ചുകൊണ്ട് അദേഹം പോകുകയായിരുന്നു. പിന്നാലെ പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കുകയും ചെയ്തുവെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
Pallavi ji, not only Rahul Gandhi but the entire family could not make me eat that biscuit. I am a proud Assamese and Indian . I refused to eat and resign from the Congress. https://t.co/ywumO3iuBr
— Himanta Biswa Sarma (@himantabiswa) February 5, 2024
ഇപ്പോള്‍ സമാനമായ ഒരു വീഡിയോ ഉയര്‍ന്നു വന്നപ്പോള്‍ ഹിമന്ത ബിശ്വ ശര്‍മ്മയും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ രാഹുല്‍ ഗാന്ധി തന്റെ അനുയായികളോട് മോശമായി പെരുമാറുന്നുവെന്നാണ് ആരോപണം ഉയരുന്നത്. ഈ വീഡിയോ പങ്കുവച്ചുകൊണ്ട് തനിക്കും സമാനമായ ഒറു അനുഭവം ഉണ്ടായെന്നും എന്നാല്‍ താന്‍ അഭിമാനിയായ ഒരു അസാമിയും ഭാരതീയനും ആണ്, അതുകൊണ്ട് അത് കഴിച്ചില്ലെന്നും അദേഹം എക്സില്‍ കുറിച്ചു. ഇതിനു പിന്നാലെയാണ് അദേഹം കോണ്‍ഗ്രസ് വിട്ട് സംഭവം ചര്‍ച്ചയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: