ന്യൂദൽഹി: അർബുദ ബാധിതനായ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. മോദി തന്റെ എക്സ് അക്കൗണ്ടിലാണ് ആശ്വാസ വാക്കുകൾ പോസ്റ്റ് ചെയ്തത്.
‘ ഞാൻ ഭാരതത്തിലെ ജനങ്ങളോടൊപ്പം ചേർന്ന് കൊണ്ട് മഹാനായ ചാൾസ് മൂന്നാമൻ രാജാവിന് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും നല്ല ആരോഗ്യം നേരുന്നതിനും ആശംസിക്കുന്നു ‘ – മോദി എക്സിൽ കുറിച്ചു.
ചാള്‍സ് രാജാവിന് അര്‍ബുദം ബാധിച്ചതായി ബക്കിംഗ്ഹാം കൊട്ടാരമാണ് ഔദ്യോഗികമായി അറിയിച്ചത്. പ്രോസ്റ്റേറ്റ് അര്‍ബുദമല്ലെന്നും എന്നാല്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസത്തിന് അടുത്തിടെ നടത്തിയ ചികിത്സയ്ക്കിടെയാണ് ഇത് കണ്ടെത്തിയതെന്നുമാണ് റിപ്പോര്‍ട്ട്.
അതേ സമയം അദ്ദേഹം തന്റെ പൊതു പരിപാടികള്‍ മാറ്റിവച്ചിട്ടുണ്ട്. അര്‍ബുദത്തിന്റെ ഘട്ടത്തെക്കുറിച്ചോ രോഗനിര്‍ണയത്തെക്കുറിച്ചോ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 75 കാരനായ ചാള്‍സ് രാജാവ് തിങ്കളാഴ്ച രാവിലെ നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേക്ക് തിരിച്ചെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: