ദുബായ്: ദുബായ് എയർപോർട്ടിൽ നിന്ന് സർവീസ് നടത്തുന്ന ടാക്സികളുടെ എണ്ണം കൂട്ടിയതായി ദുബായ് ടാക്സി കമ്പനി അറിയിച്ചു. ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ വ്യാജ പേരുകളിൽ ലോസ്റ്റ് ലഗ്ഗേജുകൾ വിൽപന നടത്തുന്ന സംഭവത്തെക്കറിച്ച് എയർപോർട്ട് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
ദുബായ് എയർപോർട്ടിലെ ടാക്സികളുടെ എണ്ണത്തിൽ 100 ശതമാനം വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. പുതിയതായി 350 പരിസ്ഥിതി സൗഹൃദ ടാക്സി വാഹനങ്ങളാണ് ദുബായ് ടാക്സി കമ്പനി ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതിനു പുറമെ വ്യാജ പേരുകളിൽ ലോസ്റ്റ് ലഗ്ഗേജുകൾ വില്പനയ്‌ക്ക് വെച്ച് കൊണ്ട് ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് ദുബായ് എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി. തങ്ങളുടെ പേര് ദുരുപയോഗം ചെയ്ത് കൊണ്ട് ഇത്തരം വ്യക്തികൾ നടത്തുന്ന തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, ജാഗ്രത പുലർത്താനും പൊതുജനങ്ങളോട് ദുബായ് എയർപോർട്ട് അധികൃതർ ആഹ്വാനം ചെയ്തു. ഇത്തരം തട്ടിപ്പ് പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: