ലഖ്നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് തിങ്കളാഴ്ച അവതരിപ്പിച്ച 2024-25ലെ ബജറ്റില്‍ ഉടനീളം ശ്രീരാമനെക്കുറിച്ചുള്ള പരാമര്‍ശങ്ങളായിരുന്നു. ബജറ്റിന്റെ തുടക്കത്തിലും മധ്യത്തിലും ഒടുവിലും ശ്രീരാമനെക്കുറിച്ച് പരാമര്‍ശങ്ങള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. “ഈ ബജറ്റ് ശ്രീരാമന് നീക്കിവെച്ചിരിക്കുന്നുവെന്നും ഇത് പൊതുജനക്ഷേമത്തിനുള്ള (ലോക് മംഗള്‍) ബജറ്റാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശിന്റെ സാമ്പത്തിക രേഖയായി മാറുന്നതാണ് ഈ ബജറ്റെന്നും ഇത് സംസ്ഥാനത്തിന്റെ സമഗ്രവും സന്തുലിതവും ആയ വികസനം ലാക്കാക്കിയുള്ളതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ബജറ്റില്‍ 7.36 ലക്ഷം കോടിയുടെ ബജറ്റ് ഭഗവാന്‍ ശ്രീരാമന് സമര്‍പ്പിക്കുന്നുവെന്ന് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന പറഞ്ഞു. സുദീര്‍ഘമായ കയ്യടികളോടെയാണ് ഭരണ-പ്രതിപക്ഷ വ്യത്യാസങ്ങളില്ലാതെ അംഗങ്ങള്‍ സഭയില്‍ ഈ പ്രഖ്യാപനത്തെ വരവേറ്റത്. അയോധ്യ, കാശി, മഥുര എന്നീ ക്ഷേത്രപ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ച് ആത്മീയ ടൂറിസം വളര്‍ത്താനുള്ള പദ്ധതികളും ബജറ്റ് പ്രഖ്യാപിച്ചു. അന്ത്യോദയയിലൂടെ സ്വയം പര്യാപ്തത എന്നതായിരുന്നു 2022-23ലെ ബജറ്റ്. എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്നതും സത്വരവുമായ വികസനമാണ് 2023-24ല്‍ ലക്ഷ്യമിട്ടിരുന്നത്. 2024-25ലെ ബജറ്റ് ശ്രീരാമഭഗവാന് സമര്‍പ്പിക്കുന്നു”- യോഗി ആദിത്യനാഥ് പറഞ്ഞു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: