ന്യൂദല്‍ഹി: ‘മികച്ച ആഗോള സംഗീതത്തിനുള്ള’ ഗ്രാമി അവാര്‍ഡ് ഇന്ന് നേടിയതിന് സംഗീതജ്ഞരായ ഉസ്താദ് സക്കീര്‍ ഹുസൈന്, രാകേഷ് ചൗരസ്യ, ശങ്കര്‍ മഹാദേവന്, സെല്‍വഗണേഷ് വി., ഗണേഷ് രാജഗോപാലന്‍ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവരുടെ ‘ശക്തി’ എന്ന ഫ്യൂഷന്‍ മ്യൂസിക് ഗ്രൂപ്പിന്റെ ‘ദിസ് മൊമെന്റി’നാണ് പുരസ്കാരം ലഭിച്ചത്. അവരുടെ അസാധാരണമായ കഴിവും സംഗീതത്തോടുള്ള അര്‍പ്പണബോധവും ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ കീഴടക്കിയിട്ടുണ്ടെന്നും ഇത് ഇന്ത്യയ്ക്ക് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അസാധാരണമായ കഴിവും സംഗീതത്തോടുള്ള അര്‍പ്പണബോധവും ലോകമെമ്പാടും ഹൃദയങ്ങള്‍ കീഴടക്കി. ഈ നേട്ടങ്ങള്‍ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ തെളിവാണ്. പുതിയ തലമുറയിലെ കലാകാരന്മാര്ക്ക് വലിയ സ്വപ്നം കാണാനും സംഗീതത്തില്‍ മികവ് പുലര്‍ത്താനും ഇത് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: