കൊച്ചി : കരിമണല്‍ കമ്പനിയായ സി എം ആര് എലിന്റെ ആലുവയിലെ കോര്‍പ്പറേറ്റ് ഓഫീസിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പരിശോധന പൂര്‍ത്തിയായി.എസ് എഫ് ഐ ഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് ശേഷം മടങ്ങി.
അഞ്ചരണിക്കൂര്‍ സമയം എസ് എഫ് ഐ ഒ സംഘം സി എം ആര് എല്ലിലുണ്ടായിരുന്നു. വൈകാതെ വീണ വിജയനെ നോട്ടീസ് നല്കി വിളിച്ചു വരുത്തും.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആര്.എല്ലും തമ്മില്‍ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച വിവിധ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സേവനമൊന്നും നല്‍കാതെ എക്സാലോജിക് കമ്പനിക്ക് സി എം ആര് എല്‍ പണം നല്‍കിയത് എന്തിനാണെന്ന ചോദ്യമാണ് ബി ജെ പി ഉള്‍പ്പെടെയുളള പ്രതിപക്ഷം ഉയര്‍ത്തുന്നത്.
പരാതിയില്‍ അന്വേഷണം നടത്താന്‍ എട്ടുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.മുന്‍കൂട്ടി അറിയിക്കാതെ എത്തിയ അന്വേഷണസംഘം കമ്പനി ജീവനക്കാരോട് മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയശേഷമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: