ന്യൂദല്‍ഹി: സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം രാജ്യത്തിന്റെ വികസനകഥയുടെ ഹൃദയ ഭാഗത്താണെന്നും കേവലം ചില പരിപാടികളില്‍ മാത്രമായി ഒതുങ്ങുകയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് വികസിത ഭാരതത്തിനായുള്ള ദൃഢനിശ്ചയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന് ഞങ്ങളുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ‘വികസിത ഭാരത്’ എന്ന ആശയം നടപ്പിലാക്കാന്‍ രാജ്യത്തെ സ്ത്രീശക്തി വിലപ്പെട്ട സംഭാവനയാണ് നല്കാന് പോകുന്നത്. സ്മൃതി ഇറാനി തന്റെ ലേഖനത്തില്‍ ഈ വികാരം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര വനിതാശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടെ എക്സിലെ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: