തിരുവനന്തപുരം: ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പിയുടെ പാട്ട് നിരസിച്ചുകൊണ്ടാണ് തന്നോട് പാട്ടെഴുതാന്‍ സാഹിത്യ അക്കാദമി ആവശ്യപ്പെട്ടതെന്ന് അറിഞ്ഞിരുന്നില്ലെന്നും അങ്ങിനെയെങ്കില്‍ താന്‍ പാട്ടെഴുതുമായിരുന്നില്ലെന്നും ഗനരചയിതാവ് ബി.കെ. ഹരിനാരായണന്. ഇതോടെ സാഹിത്യ അക്കാദമി കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്.
ഹരിനാരായണന് ഇത്തരമൊരു പ്രസ്താവന ഇറക്കിയ സ്ഥിതിക്ക് ഇനി എങ്ങിനെ ഹരിനാരായണന്റെ പാട്ട് ഉപയോഗിക്കും എന്ന പ്രതിസന്ധി സാഹിത്യഅക്കാദമിയ്ക്കുണ്ടാകും. താന്‍ ശ്രീകുമാരന്റെ തമ്പിയുടെ മാനസിക വിഷമത്തിന്റെ കൂടെ നില്‍ക്കുമെന്നും ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് ക്ലീഷേ ആയി തോന്നിയില്ലെന്നും ഹരിനാരായണന് പറഞ്ഞു.
നേരത്തെ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ക്ലീഷേ ആയി തോന്നിയതിനാലാണ് നിരസിച്ചതെന്ന് അക്കാദമി പ്രസിഡന്റായ സച്ചിദാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: