ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് വിവിധ ഡിസിപ്ലിനുകളില്‍ ഗ്രാഡുവേറ്റ് എന്‍ജിനീയര്‍ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോര്‍ ഉള്ളവര്‍ക്കാണ് അവസരം. ആകെ 40 ഒഴിവുകളുണ്ട്. (മൈനിങ് 6, ജിയോളജി 5, ഇലക്ട്രിക്കല്‍ 8, ഇന്‍സ്ട്രുമെന്റേഷന്‍ 1, സിവില്‍ 5, മെക്കാനിക്കല്‍ 11, സിസ്റ്റം 4). എസ്സി/എസ്ടി/ഒബിസി-എന്‍സിഎല്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണം ലഭിക്കും.
യോഗ്യതാപരീക്ഷ മൊത്തം 60 ശതമാനം (എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 55% മതി) മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ജിയോളജി ഡിസിപ്ലിനില്‍ ഫുള്‍ടൈം ഫസ്റ്റ് ക്ലാസ് പിജികാര്‍ക്ക് അപേക്ഷിക്കാം. സിസ്റ്റം ഡിസിപ്ലിനിലേക്ക് ബിഇ/ബിടെക് (സിഎസ്/ഐടി)/എംബിഎ (സിസ്റ്റം/ഐടി)/എംസിഎ യോഗ്യതയുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. അവസാനവര്‍ഷ വിദ്യാര്‍ത്ഥികളെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കും. പ്രായപരിധി 1.1.2024 ല്‍ 28 വയസ്. എസ്സി/എസ്ടി/ഒബിസി-എന്‍സിഎല്‍/പിഡബ്ല്യുഡി/വിമുക്തഭടന്മാര് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.hindustancopper.com ല്‍ ലഭിക്കും. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 19 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 500 രൂപ. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ മാത്രം ഫീസ് അടച്ചാല്‍ മതി.
ഗേറ്റ് സ്കോര്‍ അടിസ്ഥാനത്തില്‍ (70% വെയിറ്റേജ്) വ്യക്തിഗത അഭിമുഖം നടത്തിയാണ് (30% വെയിറ്റേജ്) സെലക്ഷന്. ഒരുവര്‍ഷത്തെ പരിശീലനകാലം പ്രതിമാസം അടിസ്ഥാന ശമ്പളമായ 40,000 രൂപ ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ40,000-1,40000 ശമ്പള നിരക്കില്‍ അസിസ്റ്റന്റ് മാനേജരായി സ്ഥിരപ്പെടുത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: