പ്രകൃതി ശക്തികളെ ദേവതകളായി കണക്കാക്കി ആരാധിക്കുന്നത് ഹിന്ദുസംസ്ക്കാരത്തിന്റെ മാത്രം സവിശേഷതയാണ്. പ്രകൃതിയോടുള്ള ഈ ആരാധനാഭാവം പ്രകൃതിസംരക്ഷണത്തിന് വലിയ സംഭാവനകള്‍ നല്കുന്നു.
പ്രകൃതി ശക്തികളാകുന്ന ഈ ദേവതകളാണ് നമുക്ക് സുഖകരമായ ജീവനം സാദ്ധ്യമാക്കുന്നത്. ഈ ദേവതകളോടുള്ള കടപ്പാടാണ് ദേവഋണം. ദേവഋണം തീര്‍ക്കാന്‍ ദേവയജ്ഞം ചെയ്യുന്നു. ആധുനിക കാലത്തെ ദേവയജ്ഞം എങ്ങനെയായിരിക്കണം. വിവിധ പ്രാകൃതിക ശക്തികളെ പ്രതിനിധീകരിക്കുന്ന ദേവതാ സങ്കല്പങ്ങളെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നതുതന്നെയാണ് അഭികാമ്യം. അഗ്നി, വായു എന്നിവയില്‍ തുടങ്ങി, കാലത്തിന്റെ ദേവതയായ കാലനെക്കുറിച്ച് വരെ പുതിയ തലമുറ അറിയട്ടെ.
കാലത്തെ അതിജീവിക്കാനുള്ള കഴിവ് മനുഷ്യ സമൂഹത്തിന് ഇന്നേവരെ നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് കാവ്യഭംഗിയോടെ കാല പുരുഷനായി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടല്ലോ. ഈ ദേവതാ സങ്കല്പം
പൃഥ്വി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചതന്മാത്രകളെ സംരക്ഷിക്കാനുള്ള പ്രേരണ വളര്‍ത്തുന്നു. അതായത് ദേവയജ്ഞം വാസ്തവത്തില്‍ പ്രകൃതി സംരക്ഷണം തന്നെയാണ്. പ്രകൃതി സംരക്ഷണത്തിന്റെ ഉദാത്ത മാതൃക ഹിന്ദുജീവനം തന്നെയാണ്. അതായത് ദേവ യജ്ഞമെന്നാല്‍ പ്രകൃതിസംരക്ഷണം തന്നെ. മനുഷ്യകുലത്തിന്റെ നില
നില്പ് ദേവയജ്ഞത്തിന്റെ അനുഷ്ഠാനം തന്നെ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: