കൊച്ചി: ‘ക്ലീഷേ’ പ്രയോഗങ്ങള്‍ തിരുത്താന്‍ തമ്പി സാര്‍ തയാറാകാതിരുന്നതിനാല്‍ കേരള ഗാനം നിരാകരിച്ചെന്ന് സച്ചിതാനന്ദന്റെ പ്രസ്താവന അപലപനീയമാണെന്ന് നടന് ഷമ്മി തിലകന്. ദേശീയഗാനം പോലെ കുട്ടികള്‍ക്ക് പോലും ആലപിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാകണം കേരളഗാനമെന്നും, അപ്രകാരം മലയാളത്തില്‍ എഴുതാന്‍ നിലവില്‍ തമ്പിസാര്‍ മാത്രമേയുള്ളൂവെന്നും പറഞ്ഞ് കാലുപിടിച്ച് എഴുതിച്ച ശേഷം, അത് ക്ലീഷേയാണെന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരമാണ്. ഇതിന് ചുക്കാന്‍ പിടിച്ചതിലൂടെ അക്കാദമി അധ്യക്ഷന്റെ കാപട്യം വെളിവായെന്നും ഷമ്മി തിലകന് പറഞ്ഞു.
ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷമ്മിയുടെ പ്രതികരണം.
പൂര്‍ണരൂപം: കേരളഗാനം എന്ന നിലയില്‍ പരിഗണിക്കാന്‍ സാഹിത്യ അക്കാദമി ഔദ്യോഗികമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, അതുല്യ കവി ശ്രീകുമാരന്‍തമ്പി സാര്‍ രചിച്ച ഗാനത്തിന്റെ പല്ലവി:-
”ഹരിതഭംഗി കവിത ചൊല്ലും എന്റെ കേരളം..!
സഹ്യഗിരി തന് ലാളനയില്‍ വിലസും കേരളം..!
ഇളനീരിന് മധുരമൂറും എന്‍ മലയാളം..!
വിവിധ ഭാവധാരകള്‍ തന് ഹൃദയസംഗമം..!”
വരികളിലെ ക്ലീഷേ പ്രയോഗങ്ങള്‍ തിരുത്തല്‍ വരുത്താന്‍ തമ്പി സാര്‍ തയാറാകാതിരുന്നതിനാല്‍ കവിത നിരാകരിച്ചെന്ന് അക്കാദമി അധ്യക്ഷന്‍ നടത്തിയ പ്രസ്താവന അപലപനീയമാണ്..!
ദേശീയഗാനം പോലെ കുട്ടികള്‍ക്ക് പോലും ആലപിക്കാന്‍ തക്കവണ്ണമുള്ളതായിരിക്കണം കേരള ഗാനം എന്നും, അപ്രകാരം മലയാളത്തില്‍ എഴുതാന്‍ നിലവില്‍ തമ്പി സാര്‍ മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് കാലുപിടിച്ച് എഴുതിച്ച ശേഷം അത് ക്ലീഷേ ആണ് എന്ന് പറഞ്ഞ് അപമാനിച്ചത് ദുരുദ്ദേശപരം തന്നെയാണ്..!
ഇത്തരമൊരു നീചമായ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുക വഴി അക്കാദമി അധ്യക്ഷന്റെ കാപട്യം വെളിവാകുന്നു..!
എന്തിന്…! ആര്‍ക്കുവേണ്ടി..!
എത്ര നികൃഷ്ടമായ ചെപ്പടിവിദ്യ കാട്ടിയും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കണമെന്ന് ഉന്നതതല സമ്മര്‍ദ്ദം വല്ലതുമുണ്ടോ..
കഷ്ടം തന്നെ സാറോ…
സ്വയംപ്രഖ്യാപിത അന്താരാഷ്ട്രകവിയുടെ അറിവിലേക്കായി മഹാകവി കുമാരനാശാന്റെ വീണപൂവിലെ 21-ാമത്തെ ശ്ലോകം ഞാന്‍ അലറി വിളിച്ചു പാടുന്നു…!
ഹാ! പാപമോമല്‍ മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നും കപോതമെന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: